മൂന്നാം മുന്നണി പ്രക്ഷോഭത്തിനൊരുങ്ങുന്നു
ദില്ലി: യുപിഎ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടങ്ങാന്‍ ഇടത് യുഎന്‍പിഎ ബിഎസ്പി സംയുക്ത യോഗം തീരുമാനിച്ചു. ദില്ലിയില്‍ മായാവതിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മൂന്നാം ബദല്‍ രൂപപ്പെടുന്നതിനുള്ള ഭാഗമായാണ് ബുധനാഴ്‌ച ചേര്‍ന്ന യോഗമെന്നും നേതാക്കള്‍ സംയുക്തമായി അറിയിച്ചു. യുപിഎ സര്‍ക്കാരിനെതിരെ അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ചയാരിക്കും രാജ്യ വ്യാപക പ്രക്ഷോഭം നടത്തുക.
വിലക്കയറ്റം, വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, ആണവക്കരാര്‍, കര്‍ഷക ആത്മഹത്യ, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയവയായിരിക്കും പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍.
ജനാധിപത്യ ലംഘനത്തിലൂടെയാണ് യുപിഎ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതെന്ന് ബിഎസ്‌പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി ആരോപിച്ചു. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുന്നതിനിടെയാണ് മായാവതി ഇത് പറഞ്ഞത്.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന് രാജ്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് സര്‍ക്കാരിന് തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും വ്യക്തമാക്കി.
രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സര്‍ക്കാരിനെതിരെ സ്വീകരിയ്‌ക്കേണ്ട തന്ത്രങ്ങളും വിശ്വാസവോട്ട് നേടിയതിന് ശേഷമുള്ള സ്ഥിതി ഗതികളും യോഗം ചര്‍ച്ച ചെയ്‌തു.
മുന്നണിയെ ശക്തിപ്പെടുത്താന്‍ വീണ്ടും യോഗം ചേരുമെന്ന് സിപിഐ നേതാവ് എ.ബി ബര്‍ദന്‍ പറഞ്ഞു. ഇടത് പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി കുമാരസ്വാമി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications