പെപ്‌സി ബോട്ടില്‍ പൊട്ടിത്തെറി: 3 ലക്ഷം നഷ്ടപരിഹാരമായി നല്‌കണം
ചെന്നൈ: പെപ്‌സി ബോട്ടില്‍ പൊട്ടിത്തെറിച്ച് ഭാഗികമായി കാഴ്‌ച വൈകല്യം ബാധിച്ചയാള്‍ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാന്‍ കോടതി ഉത്തരവിട്ടു. 2006 മുതലുള്ള പലിശ സഹിതം തുക നല്‌കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
2003ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മറീന ബീച്ചില്‍ ശീതളപാനീയ കച്ചവടം നടത്തുന്ന അരുണ്‍ എന്നയാള്‍ പെപ്‌സി ബോട്ടില്‍ തുറക്കുന്നതിനിടെ കുപ്പി പൊട്ടിത്തെറിയ്‌ക്കുകയും തൊട്ടടുത്തു നിന്നിരുന്ന മറ്റൊരു വ്യാപാരിയുമായ ഗണേശ മൂര്‍ത്തിയുടെ കണ്ണിലേക്ക് തെറിയ്‌ക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഗണേശ മൂര്‍ത്തിയുടെ കാഴ്‌ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അരുണിനും പെപ്‌സി കമ്പനിയ്‌ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ചെന്നൈയിലെ സിറ്റി സിവില്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications