ശബരിമല അഴിമതിയുടെ കേന്ദ്രം: സുധാകരന്‍
തിരുവനന്തപുരം: എല്ലാത്തരം അഴിമതികളുടെയും കേന്ദ്രമാണ് ശബരിമലയെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ശരിയായ രീതിയിലുള്ള ഭരണമല്ല അവിടെ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തെക്കുറിച്ച് നാലായിരത്തോളം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
നാളികേരം വെളിച്ചെണ്ണയാക്കി വിപണനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‌കണമെന്ന എന്‍. ജയരാജിന്റെ സബ് മിഷന് മറുപടി പറയവെയാണ് മന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്.
ശബരിമല വികസനത്തിന് തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications