എണ്ണ വില താഴോട്ട്; വീപ്പയ്‌ക്ക് 124 ഡോളര്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില താഴോട്ട്. ന്യൂയോര്‍ക്കില്‍ എണ്ണ വില ഏഴാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ വിലയായ ബാരലിന് 124 ഡോളറിലെത്തി.
റെക്കോര്‍ഡ് വില വര്‍ദ്ധനയ്‌ക്ക് ശേഷമാണ് എണ്ണ വില കുത്തനെ കുറയുന്നത്. ജൂലായ് 11ന് റെക്കോഡ് വിലയായ 147.50 ഡോളറിലെത്തിയ ശേഷം 13 ദിവസത്തിനുള്ളിലാണ് എണ്ണയ്‌ക്ക് 20 ഡോളറിലേറെ വില കുറഞ്ഞത്.
അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ എണ്ണയ്‌ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില കുറയുന്നതിന് സഹായകമായത്. മെക്‌സിക്കോയിലുണ്ടായ ഡോളി ചുഴലിക്കാറ്റ് ഉദ്‌പാദന മേഖലയെ ബാധിയ്‌ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ചുഴലിക്കാറ്റ് ഇവിടെ ബാധിയ്‌ക്കില്ലെന്നറിഞ്ഞതോടെ വില വീണ്ടും കുറയുകയായിരുന്നു.
എണ്ണ വിലയിലെ കുറവ് ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിയ്‌ക്കുന്നതിനും കാരണമായിട്ടുണ്ട്. ബുധനാഴ്‌ച ഒറ്റ ദിവസം കൊണ്ട് 64 പൈസയുടെ വര്‍ധനവാണ് രൂപ നേടിയത്.
കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് രൂപയിപ്പോള്‍. എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഇറക്കുമതിയ്‌ക്കായി ഡോളറിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications