എംപിമാര്‍ക്കെതിരെ നടപടി: തീരുമാനം വ്യാഴാഴ്ച
ദില്ലി: വിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ ലോക്‌സഭയില്‍ കോഴപ്പണം ഉയര്‍ത്തിക്കാട്ടിയ എംപിമാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ വ്യാഴാഴ്ച സ്‌പീക്കര്‍ തീരുമാനമെടുക്കും.
ഈ എംപിമാര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‌കണമെന്നാണ് ഭരണപക്ഷത്തിന്റെ വാദം. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള എംപിമാരായ അശോക് അഗര്‍വാള്‍, ഫഗാന്‍ സിങ്, മഹാവീര്‍ ബംഗാറ എന്നിവരാണ് സഭയെ ഞെട്ടിച്ചു കൊണ്ട് കോഴയായി കിട്ടിയ നോട്ടു കെട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാണിച്ചത്.
വോട്ടെടുപ്പിന് വിട്ടു നില്‌ക്കുന്നതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങിന്റെ ഏജന്റ് നല്‌കിയ കോഴയെന്നായിരുന്നു ഇവരുടെ ആരോപണം. മൂന്ന് കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്നും ഇതിന്റെ അഡ്വാന്‍സായി ലഭിച്ച ഒരു കോടി രൂപയാണ് സഭയില്‍ ഹാജരാക്കിയിരക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതെ തുടര്‍ന്ന് വിശ്വാസ പ്രമേയ ചര്‍ച്ച തടസ്സപ്പെടുകയും സഭയില്‍ പ്രക്ഷുബ്ധ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്‌തിരുന്നു.
കോഴപ്പണം കൊണ്ടു വന്ന എംപിമാര്‍ക്കെതിരെയുള്ള നടപടി ലോക്‌സഭയുടെ പ്രവിലേജ് കമ്മിറ്റിയ്‌ക്കോ സദാചാര കമ്മിറ്റിയ്‌ക്കോ അന്വേഷിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്യാന്‍ സ്‌പീക്കര്‍ ഉത്തരവിടുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications