സേതുസമുദ്രവുമായി സര്‍ക്കാര്‍ മുന്നോട്ട്
ദില്ലി: സേതുസമുദ്രം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിയ്‌ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ എസ് നരിമാന്‍ പത്മപുരാണവും കമ്പരാമായണവുമായാണ് പദ്ധതിയെ എതിര്‍ക്കുന്ന ഹൈന്ദവ സംഘടനകളുടെ വാദത്തെ ഖണ്ഡിച്ചത്.
പുരാണങ്ങളില്‍ പറയുന്ന രാമസേതു ഇപ്പോള്‍ നിലവിലില്ലെന്നും രാമന്‍ തന്നെ രാമസേതു തകര്‍ത്തുവെന്നും ഈ രണ്ട് ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് നരിമാന്‍ വാദിച്ചു.
എന്നാല്‍ രാമസേതു തകര്‍ത്ത് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിയ്‌ക്കാന്‍ ശാസ്‌ത്രീയമായും രാഷ്ട്രീയമായും വഴികള്‍ തേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇതിനായി പദ്ധതിയുടെ ദിശ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിയ്‌ക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications