വ്യവസായങ്ങള്‍ക്ക് 25% പവര്‍ കട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‌കി.
സംസ്ഥാനത്തെ ഹൈടെന്‍ഷന്‍, എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഉപോഭക്താക്കള്‍ക്കായിരിക്കും ഇത് ബാധകമാകുക. വ്യാഴാഴ്‌ച മുതല്‍ തന്നെ ഇത് നിലവില്‍ വരും.
കാലവര്‍ഷം പിഴച്ചതിനെ തുടര്‍ന്ന് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.
ഇതെ തുടര്‍ന്ന് റഗുലേറ്ററി കമ്മീഷന്‍ വ്യവസായി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ലോഡ് ഷെഡിങ് ഒരു മണിക്കൂറായി വര്‍ദ്ധിപ്പിയ്ക്കുക, അലങ്കാര ദീപങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‌കുകയായിരുന്നു.












Click it and Unblock the Notifications