കുട്ടനാട് പാക്കേജിന് അംഗീകാരം
ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ഡോ. എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം സമര്‍പ്പിച്ച കുട്ടനാട് പാക്കേജിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു.
1840 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിരിയ്‌ക്കുന്നത്. സ്വഭാവിക നീരൊഴുക്ക് പ്രോത്സാഹിപ്പിയ്‌ക്കുക, പരിസ്ഥിതി സന്തുലനം കൈവരിയ്‌ക്കുക, മലിനീകരണം നിയന്ത്രിയ്‌ക്കുക തുടങ്ങിയവയാണ് പാക്കേജ് പ്രകാരം നടപ്പാക്കേണ്ട പദ്ധതികള്‍.
കേന്ദ്രമന്ത്രി പ്രിയരഞ്‌ജന്‍ ദാസ് മുന്‍ഷിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. പാക്കേജിന്റെ ആരംഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നീക്കിവെയ്‌ക്കണം. കേന്ദ്ര ജലവിഭവ വകുപ്പിന്റെ എതിര്‍പ്പ് മൂലമാണ് പദ്ധതി നടപ്പാക്കാന്‍ വൈകിയത്.
പാക്കേജിന് അംഗീകാരം നല്‌കുന്നതില്‍ കേന്ദ്ര മന്ത്രിസഭയില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണിയും പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവിയും സമ്മര്‍ദ്ദം ചെലുത്തിയതോടെ എതിര്‍പ്പുകള്‍ അവസാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications