സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: തലശ്ശേരിയില്‍ ഹര്‍ത്താല്‍
മാഹി: ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ന്യൂമാഹി സ്വദേശി സലീം ആണ് മരിച്ചത്.
ബുധനാഴ്‌ച രാത്രി ഒമ്പതേ കാലോടെയാണ് ഹുസ്സന്‍മെട്ട മദ്രസ പരിസരത്ത് വെച്ചാണ് കീടാരംകുന്ന് സാബിറാ മന്‍സിലില്‍ സലീമിന് വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന നഫ്‌നാസിനും വെട്ടേറ്റിരുന്നു. ഇയാളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും മാഹിയിലും സിപിഎം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications