ചന്ദ്രനില്‍ ജീവനുണ്ടെന്ന് ബഹിരാകാശ യാത്രികന്‍
ലണ്ടന്‍: നാസയുടെ മുന്‍ ബഹിരാകാശ യാത്രികനും ചന്ദ്രനില്‍ ഏറ്റവും കൂടുതല്‍ നേരം ചിലവഴിച്ചയാളുമായ ഡോ. എഡ്‌ഗാര്‍ മിച്ചല്‍ ചന്ദ്രനില്‍ ജീവനുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തി.
1971ല്‍ നാസ നടത്തിയ അപ്പോളോ 14 ദൗത്യത്തിലൂടെയാണ് മിച്ചല്‍ ചന്ദ്രനിലിറങ്ങിയത്. ഒട്ടേറെ തവണ അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിവരങ്ങളൊക്കെ കഴിഞ്ഞ ആറു ദശാബ്ദങ്ങളായി സര്‍ക്കാരുകള്‍ മറച്ചു വെയ്‌ക്കുകയാണെന്നും മിച്ചല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എഴുപത്തിയേഴുകാരനായ മിച്ചല്‍ ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വലിയ തലയും ചെറിയ ഉടലുമുള്ള ജീവികള്‍ ചന്ദ്രനില്‍ താന്‍ കണ്ടത്. ഈ ജീവികള്‍ ശത്രുക്കളല്ലെന്നും അദ്ദേഹം പറയുന്നു.
ചന്ദ്രനില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചതിന്റെ റെക്കോര്‍ഡുള്ള മിച്ചലിന്റെ അവകാശവാദങ്ങള്‍ പക്ഷേ നാസ അധികൃതര്‍ തള്ളിക്കളഞ്ഞു.
ഒന്‍പത് മണിക്കൂറും 17 മിനിറ്റുമായിരുന്നു മിച്ചല്‍ ചാന്ദ്രോപരിതലത്തില്‍ കഴിച്ചു കൂട്ടിയത്. അന്യഗ്രഹ ജീവികളെക്കുറിച്ച് താന്‍ മനസ്സിലാക്കിയത് നാസയിലെ ജോലിയ്‌ക്കിടിയിലാണെന്നുമാണ് മിച്ചലിന്റെ വാദം.












Click it and Unblock the Notifications