പണപ്പെരുപ്പത്തില്‍ നേരിയ കുറവ്
ദില്ലി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്നു കൊണ് പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. ജൂലൈ 12ന് അവാസാനിച്ച ആഴ്‌ചയിലെ പണപ്പെരുപ്പം ഇതിന് മുമ്പത്തെ ആഴ്‌ചയിലേക്കാള്‍0.02 ശതമാനം കുറഞ്ഞ് 11.89 ലെത്തി.
ഭക്ഷ്യ എണ്ണ, തേയില, കടല്‍ മത്സ്യം തുടങ്ങിയ ഉത്‌പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സഹായിച്ചത്.
98 നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 54 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ലെന്നും 10 എണ്ണത്തിന്റെ വില കുറഞ്ഞതായും ധനമന്ത്രാലയം അറിയിച്ചു. അതെ സമയം പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍, കാപ്പി എന്നിവയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയോടെ ആരംഭിച്ച പണപ്പെരുപ്പ നിരക്കിലുണ്ടായ വര്‍ദ്ധന സര്‍ക്കാരിന്റെ നിയന്ത്രണ നടപടികളെ വെല്ലുവിളിച്ചു കൊണ്ട് കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്‌ക്കുകയായിരുന്നു.
ഓരോ ആഴ്‌ചയും ധനമന്ത്രി ചിദംബരത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ നിരക്ക് മെയ് മാസത്തിനു ശേഷം ആദ്യമായാണ് താഴോട്ടു പോകുന്നത്.
കഴിഞ്ഞ വര്‍ഷം ഇതെ സമയത്ത് വെറും 4.76 ആയിരുന്ന പണപ്പെരുപ്പം ഇപ്പോള്‍ 12 ശതമാനത്തിനടുത്തെത്തി നില്‌ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത് പണപ്പെരുപ്പ നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷ സര്‍ക്കാരില്‍ വളര്‍ത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications