കോഴ: എംപിമാര്‍ പരാതി നല്‌കി
ദില്ലി: വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‌ക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് കോഴ നല്‌കിയെന്നാരോപണമുന്നയിച്ച മൂന്ന് ബിജെപി എംപിമാര്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയ്‌ക്ക് പരാതി എഴുതി നല്‌കി.
മുതിര്‍ന്ന നേതാവ് വി.കെ മല്‍ഹോത്രയ്‌ക്കൊപ്പമെത്തിയാണ് എംപിമാര്‍ പരാതി സമര്‍പ്പിച്ചത്. ഇതിനിടെ കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തു.
അലഹബാദ് ഹൈക്കോടതിയിലാണ് കേസ് നല്‌കിയിരിക്കുന്നത്. ലോക്‌സഭയില്‍ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചുവെന്നാണ് പരാതിയിലുള്ളത്.
അതെ സമയം എംപിമാര്‍ക്ക് കൈക്കൂലി നല്‌കിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവാദം നല്‌കേണ്ടെന്ന് ലോകസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications