Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമര്‍ അബ്ദുള്ളയുടെ കിടിലന്‍ പ്രസംഗം നെറ്റില്‍ ഹിറ്റ്‌

Omar Abdullaദില്ലി: വിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഏറ്റവും ഒടുവില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ഒമര്‍ അബ്ദുള്ളയുടെ കിടിലന്‍ പ്രസംഗം ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റാകുന്നു.

യൂട്യൂബില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അബ്ദുള്ളയുടെ പ്രസംഗത്തിന്‌ 24 മണിക്കൂറിനുള്ളില്‍ 10,000 ഹിറ്റുകളാണ്‌ ലഭിച്ചത്‌. ഒമറിന്റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനും കാണാനും ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ തിരക്കുകൂട്ടുകയാണ്‌.

ഒപ്പം പ്രസംഗത്തിന്‌ ലഭിക്കുന്ന അഭിനന്ദനങ്ങളുടെ എണ്ണവും കുത്തനെ കൂടുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പം ചിലര്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്നുവരെ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒമറിനെ അടുത്ത പ്രധാനമന്ത്രിയാക്കണം. ഞങ്ങളെല്ലാം അദ്ദേഹത്തെ പിന്തുണയ്‌ക്കും- ഒമറിന്റെ പ്രസംഗം കേട്ട്‌ ആവേശം കയറിയ ആരാധകന്‍ പറയുന്നതിങ്ങനെയാണ്‌.

ചിലരെല്ലാം ഒമറിനെ അവസരവാദിയെന്ന്‌ പറഞ്ഞ്‌ വിമര്‍ശിക്കുന്നുണ്ടെങ്കിലും ആരാധകരുടെ എണ്ണത്തിന്‌ മുന്നില്‍വിമര്‍ശനങ്ങള്‍ ഒന്നുമല്ലാതാവുകയാണ്‌. ഇന്ത്യയിലെ യഥാര്‍ത്ഥ മുസ്ലിം എങ്ങനെ ചിന്തിക്കുന്നുവെന്ന്‌ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഒമറിന്റെ പ്രസംഗമെന്നാണ്‌ ഒരു ആരാധകന്‍ പ്രതികരിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+