Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ്‌മഹലിനുള്ളില്‍ ശിവസേനക്കാരുടെ പൂജ

ആഗ്ര: ലോകാദ്‌ഭുതങ്ങളിലൊന്നായ ‌ആഗ്രയിലെ താജ്‌മഹലിനുള്ളില്‍ കടന്നു കയറി പൂജ നടത്തിയ 12 ശിവസേന പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൂന്ന്‌ സ്‌ത്രീകളടക്കം 12 പേര്‍ തന്ത്രപൂര്‍വമാണ്‌ ഇന്ത്യയുടെ അഭിമാനമായ താജ്‌മഹലില്‍ കയറി പൂജ നടത്തിയത്‌.

സന്ദര്‍ശക പാസെടുത്ത്‌ ഓരോരുത്തരായി അകത്തു കയറി ശേഷം പൂജയും ആരതിയും നടത്തിയതിനും ശേഷം മന്ത്രങ്ങള്‍ ഉച്ചത്തില്‍ മുഴക്കിക്കൊണ്ട്‌ താജ്‌മഹലിനു ചുറ്റും പ്രദിക്ഷണം വെയ്‌ക്കവെ കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ ഇവരെ പിടികൂടുകയായിരുന്നു.

വ്യഴാഴ്‌ച ഉച്ചതിരിഞ്ഞുണ്ടായ സംഭവം അല്‌പ നേരത്തെക്ക്‌ സംഘര്‍ഷം സൃഷ്ടിച്ചു. പതിനേഴാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ശിവക്ഷേത്രമാണ്‌ പിന്നീട്‌ താജ്‌ മഹലാക്കിയതെന്നാണ്‌ പൂജ നടത്താനെത്തിയ ശിവസേനാ പ്രവര്‍ത്തകരുടെ വാദം.

മുഗള്‍ സാമ്രാട്ടായിരുന്ന ഷാജഹാന്‍ പ്രിയപത്‌നി മുംതാസ്‌ മഹലിന്റെ ഓര്‍മ്മയ്‌ക്കായി തീര്‍ത്ത ഈ പ്രണയ ശില്‌പം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകജനതയെ ഒരു പോലെ ആകര്‍ഷിയ്ക്കുന്ന മന്ദിര സമുച്ചയമാണ്.

1648ല്‍ നിര്‍മാണം പൂര്‍ത്തിയായ താജ്‌മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നുവെന്ന്‌ കുറച്ചു കാലമായി ശിവസേനക്കാര്‍ അവകാശപ്പെടുന്നുണ്ട്‌. ശ്രാവണമാസത്തിലെ തിങ്കളാഴ്‌ചകളില്‍ തങ്ങള്‍ക്കിവിടെ പൂജ നടത്താന്‍ അനുവാദം നല്‌കണമെന്ന്‌ ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+