കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മുറിയുടെ സീലിങ്‌ അടര്‍ന്നുവീണു

  • By Staff
Google Oneindia Malayalam News

Achuthanandan has close shave as ceiling fallsതിരുവനന്തപുരം: ക്ലിഫ്‌ ഹൗസില്‍ മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിലെ മേല്‍ത്തട്ടിന്റെ തേപ്പ്‌ അടര്‍ന്ന്‌ കട്ടിലില്‍ വീണു. സംഭവത്തിന്‌ തൊട്ടുമുമ്പ്‌ വിഎസ്‌ കട്ടിലില്‍ നിന്നും എഴുന്നേറ്റ്‌ പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ക്ലിഫ്‌ ഹൗസിലെ താഴത്തെ നിലയില്‍ വി.എസ്‌ പകല്‍സമയത്ത്‌ ഉപയോഗിക്കുന്ന കിടപ്പുമുറിയുടെ സീലിംഗിലെ തേപ്പാണ്‌ അടര്‍ന്നുവീണത്‌. ഒരു മീറ്ററോളം വ്യാസം വരുന്നഭാഗമത്രയും അടര്‍ന്നുവീണിട്ടുണ്ട്‌. വ്യാഴാഴ്‌ച രാവിലെ എട്ടരയോടെയാണ്‌ മേല്‍ത്തട്ട്‌ അടര്‍ന്നുവീണത്‌.

രാവിലെ നടപ്പും പത്രവായനയും കഴിഞ്ഞ്‌ ഈ മുറിയിലെ കട്ടിലിലാണ്‌ വിഎസ്‌ യോഗ ചെയ്‌തതത്‌. അതിന്‌ ശേഷം കുളിയ്‌ക്കാനായി കുളിമുറിയിലേക്ക്‌‌ കയറിയപ്പോഴാണ്‌ തേപ്പ്‌ അടര്‍ന്ന്‌ കട്ടിലില്‍ വീണത്‌. സംസ്ഥാന സര്‍ക്കാറിന്റെ അതിഥി മന്ദിരങ്ങളില്‍ ഏറ്റവും കാര്യക്ഷമതയോടെ അറ്റകുറ്റപ്പണി നടത്തി സൂക്ഷിക്കുന്ന കെട്ടിടമാണ്‌ ക്ലിഫ്‌ ഹൗസ്‌ അവിടെത്തന്നെ ഇത്തരമൊരു സംഭവമുണ്ടായത്‌ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്‌.

സംഭവമറിഞ്ഞ്‌ പൊതുമരാമത്ത്‌( കെട്ടിടവിഭാഗം) സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ രമേശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണലും കുമ്മായവും ഉപയോഗിച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ തേപ്പാണ്‌ അടര്‍ന്നുവീണതെന്നും ആ മുറിയിലെ അവശേഷിക്കുന്ന കുമ്മായം ഉപയോഗിച്ചുള്ള തേപ്പ്‌ മാറ്റി പൂര്‍ണ്ണമായും സിമന്റ്‌ ഉപയോഗിച്ച്‌ തേപ്പ്‌ നടത്തുമെന്ന്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ അറിയിച്ചു.

ഇവരെക്കൂടാതെ ഡിജിപി രമണ്‍ ശ്രീവാസ്‌തവ, ഇന്റലിജന്‍സ്‌ ഐജി മുഹമ്മദ്‌ യാസീന്‍, സിറ്റി പൊലീസ്‌ കമ്മീഷണര്‍ റാവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും ക്ലിഫ്‌ ഹൗസില്‍ എത്തിയിരുന്നു.

യുഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ്‌ ഹൗസ്‌ വേണ്ടെന്ന്‌ വച്ചതോടെ മന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ ഈ കെട്ടിടം മോടിപിടിപ്പിച്ചത്‌. ഫ്‌ലോറിംഗ്‌, സാനിട്ടറി ഫിറ്റിംഗ്‌സ്‌, പെയിന്റിംഗ്‌ തുടങ്ങിയ പണികളാണ്‌ അന്ന്‌ കാര്യമായി നടന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X