തട്ടേക്കാട് ദുരന്തം: ബോട്ടുടമ കുറ്റക്കാരന്‍
കൊച്ചി: പതിനഞ്ച് വിദ്യാര്‍ഥികളുടെയും മൂന്ന് അധ്യപകരുടെയും ജീവന്‍ കവര്‍ന്ന തട്ടേക്കാട് ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ പി.എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷാവിധി ശനിയാഴ്‌ച പ്രഖ്യാപിയ്‌ക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിയ്‌ക്കുക.
കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്.
ആറു പേരെ മാത്രം കയറ്റാന്‍ അനുവാദമുള്ള ബോട്ടില്‍ 61 പേരെ കയറ്റിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട തന്നെയാണ് പ്രതി ഇത് ചെയ്‌തതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.
2007 ഫെബ്രുവരി 20നാണ് നാടിനെ നടുക്കിയ തട്ടേക്കാട് ബോട്ട് ദുരന്തമുണ്ടായത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്ന വിനോദയാത്രയ്‌ക്കു പോയ 53 വിദ്യാര്‍ഥികളടക്കം 61 പേര്‍ കയറിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പെരിയാര്‍ നദിയില്‍ ആറു മീറ്ററോളം ആഴമുള്ള ഭാഗത്ത് ബോട്ട് മറിയുകയായിരുന്നു.












Click it and Unblock the Notifications