ബാംഗ്ലൂര്‍ സ്‌ഫോടനം: 3 പേര്‍ പിടിയിലെന്ന് സൂചന
ബാംഗ്ലൂര്‍: നഗരത്തെ വിറപ്പിച്ച സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം പുരോഗമിയ്‌ക്കുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ഭീകര സംഘടനകളാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ടെങ്കിലും സ്‌ഫോടനങ്ങളിലൊന്നും രാജ്യാന്തര വൈദഗ്ധ്യം കാണാത്തതിനാല്‍ മറ്റ് സാധ്യതകളിലേക്കും അന്വേഷണം നീളുന്നുണ്ട്.
സ്‌ഫോടന സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ചിലരെ കസ്‌റ്റഡിയിലെടുത്തതായി സൂചനകളുണ്ട്. എന്നാലിക്കാര്യം ഇത് വരെ പോലീസ് സ്ഥീരികരിച്ചിട്ടില്ല. മൊബൈല്‍ ഫോണുകളില്‍ നിന്നു പോയ ചില സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിയ്‌ക്കുന്നത്.
അന്വേഷണം കാര്യക്ഷമമായി പുരോഗമിയ്‌ക്കുന്നുണ്ടെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്രി ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ കൈമാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ ഈ വര്‍ഷം മെയ് 13ന് രാജസ്ഥാനിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ഇപ്പോഴുണ്ടായ സ്‌ഫോടനങ്ങളുമായി സാമ്യമുണ്ടോയെന്ന് പരിശോധിയ്‌ക്കാന്‍ രാജസ്ഥാന്‍ ക്രൈംബ്രാഞ്ച് എസ്‌പി ദേവേന്ദ്രസിങ് ശനിയാഴ്‌ച ബാംഗ്ലൂരിലെത്തുന്നുണ്ട്.
അതെ സമയം സംഭവത്തിന് പിന്നില്‍ മാവോയിസ്‌റ്റുകളാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. പ്രാദേശികമായി ലഭിയ്‌ക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ച് മാവോയിസ്‌റ്റുകള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മ്മിയ്‌ക്കാറുണ്ടെന്ന വസ്‌തുതയാണ് ഈ വഴിയിലേക്കും അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications