സ്ഫോടനങ്ങള്‍ കാര്‍ഗില്‍ ദിനത്തില്‍
അഹമ്മദാബാദ് : വന്‍നഗരങ്ങളിലെ ജനതയുടെ നെഞ്ചിനുളളിലേയ്ക്ക് ഭീതിയുടെ ബോംബുകള്‍ വലിച്ചെറിഞ്ഞ സംഭവങ്ങള്‍ക്ക് കാര്‍ഗില്‍ യുദ്ധവുമായി ബന്ധമുണ്ടോ?
ജൂലൈ 26 ആണ് ഇന്ത്യ കാര്‍ഗില്‍ ദിനമായി ആചരിക്കുന്നത്. അന്നേ ദിവസമാണ് അഹമ്മദാബാദില്‍ സ്ഫോടന പരമ്പര, അതിന് തൊട്ടു തലേന്ന് ബാംഗ്ലൂരില്‍. ഏഴ് സ്ഫോടനങ്ങളാണ് ബാംഗ്ലൂരില്‍ നടന്നതെങ്കില്‍, അഹമ്മദാബാദില്‍ അത് ഈ റിപ്പോര്‍ട്ടെഴുതുമ്പോള്‍ 17 എണ്ണമാണ്.
കാര്‍ഗിലില്‍ അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറിയ പാക് സൈന്യവുമായി ഇന്ത്യയുടെ പട്ടാളക്കാര്‍ ഏറ്റമുട്ടിയത് 1999 മെയ് മുതല്‍ ജൂലൈ വരെയാണ്. കാര്‍ഗില്‍ പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കാനായി 130 സൈനിക പോസ്റ്റുകള്‍ കയ്യടക്കാനുളള പാക് സൈനിക നേതൃത്വത്തിന്റെ നീക്കമാണ് യുദ്ധത്തില്‍ കലാശിച്ചത്.
1300 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തങ്ങള്‍ കയ്യടക്കിയതായി അന്ന് പാക് സൈനിക മേധാവിയായിരുന്ന ജനറല്‍ മുഷാറഫ് അവകാശപ്പെടുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ വിജയ് എന്ന് നാമകരണം ചെയ്ത സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് സേന കയ്യടക്കിയ സൈനിക പോസ്റ്റുകള്‍ ഒന്നൊന്നായി ഇന്ത്യ തിരിച്ചു പിടിച്ചു. അമേരിക്കയുടെയും മറ്റ് രാഷ്ട്രങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സേനയ്ക്ക് സിംല കരാര്‍ പ്രകാരമുളള അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് തിരികെ പോകേണ്ടി വന്നു.
1999 ജൂലൈ 26നാണ് ഔദ്യോഗികമായി ഇന്ത്യ വെടി നിര്‍ത്തിയത്. ഈ ദിവസമാണ് പിന്നീട് കാര്‍ഗില്‍ വിജയ ദിനമായി ആചരിക്കുന്നത്.
എണ്ണമറ്റ സ്ഫോടനപരമ്പരകളിലൂടെ ഇന്ത്യയുടെ സ്വൈര ജീവിതം തകര്‍ക്കാനുളള സ്ഫോടന പരമ്പരകള്‍ക്ക് കാര്‍ഗില്‍ തോല്‍വിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്.












Click it and Unblock the Notifications