ധോണിയെക്കിട്ടാന്‍ പ്രാര്‍ത്ഥനയുമായി യുവതികള്‍
പട്‌ന: മഹേന്ദ്രസിംഗ് ധോണിയെ അല്ലെങ്കില്‍ ധോണിയെപ്പോലെയൊരാളെ വരനായി ലഭിക്കാന്‍ യുവതികള്‍ പ്രാര്‍ത്ഥിക്കുന്നു. നെറ്റിചുളിക്കേണ്ട സംഗതി സത്യമാണ്.
ബീഹാറിലെ നൂറുകണക്കിന് കന്യകമാരാണ് ശ്രാവണമാസത്തില്‍ ക്ഷേത്രത്തിലെത്തി ധോണിയെപ്പോലെയൊരു വരനെ ലഭിക്കാനായി ശിവഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത്. ഇതിനായി അവര്‍ പ്രത്യേക ഭജനും ചൊല്ലുന്നുണ്ട്.
ഈയിടെ പുറത്തിറങ്ങിയ ഒരു ആല്‍ബത്തിലാണ് ഇത്തരം വരികളുള്ള ഭജനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കിടയില്‍ ഇത് വന്‍ ഹിറ്റായി മാറുകയാണ്.
ശിവഭാഗവാനേ ധോണിയേയോ ധോണിയെപ്പോലെയൊരാളെയോ ഞങ്ങള്‍ക്ക് നല്‍കേണമേ.... എന്നിങ്ങനെയുള്ള ഭജനുകളാണ് പെണ്‍കുട്ടികള്‍ ചൊല്ലുന്നത്. ധോണിയെപ്പോലെ സല്‍സ്വഭാവിയായ ഒരു വരനെ ലഭിക്കാന്‍ ഏത് പെണ്‍കുട്ടിയാണ് ഇഷ്ടപ്പെടാത്തതെന്നാണ് യുവതികള്‍ ചോദിക്കുന്നത്.
ധോണി അല്ലെങ്കില്‍ ധോണിയെപ്പോലെയൊരാള്‍ ഇതാണവരുടെ ആവശ്യം. ധോണിയെക്കുറിച്ച് ചിന്തിച്ച് ദിവാസ്വപ്‌നം കാണുന്നതിന് പകരം ഇപ്പോള്‍ അദ്ദേഹത്തെപ്പോലെയൊരാളെ ജീവിത്തില്‍ സ്വന്തമായി ലഭിക്കാനായി പ്രാര്‍ത്ഥിക്കുകയാണ് ഞങ്ങള്‍- ക്ഷേത്രത്തില്‍ ധോണിയ്‌ക്ക് സമാനനായ വരനെ ലഭിക്കാന്‍ പ്രാര്‍ത്ഥന നടത്തുന്ന ഒരു യുവതി പറയുന്നു.












Click it and Unblock the Notifications