Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

നഗരത്തില്‍ ബോംബ്‌ സ്ഥാപിച്ചതെന്ന്‌ കരുതുന്ന 22കാരന്റെ രേഖാചിത്രം പൊലീസ്‌ പുറത്തുവിട്ടു.

ഇതിനിടെ വെള്ളിയാഴ്‌ചത്തെ സ്‌ഫോടനത്തിനുപയോഗിച്ച അതേ വസ്‌തുതന്നെയാണ്‌ ശനിയാഴ്‌ച കണ്ടെത്തി നശിപ്പിച്ച ബോംബിലും ഉപയോഗിച്ചിരിക്കുന്നതെന്നും പൊലീസ്‌ സ്ഥിരീകരിച്ചു
3:11 PM

സ്‌ഫോടനത്തിന്‌ ഉപയോഗിച്ചത്‌ അമോണിയം നൈട്രേറ്റ്‌

ബാഗ്ലൂര്‍ നഗരത്തില്‍ വെള്ളിയാഴ്‌ചയുണ്ടായ സ്‌ഫോടനപരമ്പരകള്‍ക്കായി ഉപയോഗിച്ചത്‌ അമോണിയം നൈട്രേറ്റ്‌ ആണെന്ന്‌ പ്രാഥമിക നിരീക്ഷണം.

കേന്ദ്ര സുരക്ഷാ പരിശോധകരമാണ്‌ വീര്യം കുറഞ്ഞ അമോണിയം നൈട്രേറ്റാണ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ ഉപയോഗിച്ചതെന്ന്‌ കണ്ടെത്തിയത്‌. ചെറിയ ടൈമറുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനത്തിന്റെ വേഗത ത്വരിതപ്പെടുത്തയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു.
3: 03 PM

ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ യുവാവ്
ശനിയാഴ് കണ്ടെടുത്ത ബോംബിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ വിവരം ലഭിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വെളിപ്പെടുത്തി. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച 25 വയസ്സോളം പ്രായമുള്ള യുവാവാണ് ബോംബ് സ്ഥാപിച്ചതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
12:28 PM

ബോംബ് കണ്ടെത്തിയത് തിരച്ചിലിനിടയില്‍

വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ബോംബ്‌ ഡിറ്റക്ഷന്‍ സ്‌ക്വാഡും പോലീസും നടത്തിയ തിരച്ചലിലാണ്‌ ബോംബ്‌ കണ്ടെത്തിയത്‌. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണന്നും പോലീസ്‌ അറിയിച്ചു.

വെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ക്ക്‌ ശേഷം സാധാരണനില കൈവരിച്ച ബാംഗ്ലൂര്‍ നഗരത്തെ ഇന്നത്തെ ബോംബ്‌ കണ്ടത്തല്‍ വീണ്ടും ആശങ്കയിലാഴ്‌ത്തി. ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വൈകുന്നേരത്തോടെ ലഭ്യമാകുമെന്ന്‌ മുഖ്യമന്ത്രി യദ്യൂരപ്പ അറിയിച്ചു.
12:12 PM

ബോംബ് നിര്‍വ്വീര്യമാക്കി

സമീപപ്രദേശങ്ങളില്‍ കൂടുതല്‍ ബോംബുകള്‍ ഉണ്ടായേക്കാനുള്ള സാധ്യതയുള്ളതിനെത്തുടര്‍ന്ന് ബോംബ്സ്ക്വാഡും പൊലീസും പരിശോധന തുടരുകയാണ്. കണ്ടെത്തിയ ഒരു ബോംബ് ബോംബ് സ്ക്വാഡ് നിര്‍വ്വീര്യമാക്കി.
11: 48am

ബാംഗ്ലൂര്‍: വെള്ളിയാഴ്‌ച നഗരത്തെ നടുക്കിയ ബോംബ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നാലെ നഗരത്തില്‍ ഭീതി പരത്തിക്കൊണ്ട്‌ വീണ്ടും ബോംബ്‌ കണ്ടെത്തി.

വെള്ളിയാഴ്‌ച ആദ്യ സ്‌ഫോടനം നടന്ന മഡിവാളയ്‌ക്ക്‌ സമീപമുള്ള പ്രശസ്‌തമായ ഫോറം മാളിനടുത്തുനിന്നാണ്‌ ബോംബ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഇതിനെത്തുടര്‍ന്ന്‌ നാഷണല്‍ ബോംബ്‌ ഡിറ്റക്ഷന്‍ സ്‌ക്വാഡും സിറ്റി പൊലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്രിയും സ്ഥലത്തെത്തിയിട്ടുണ്ട്‌. ബോംബ്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഹൊസൂര്‍ റോഡ്‌ വഴിയുള്ള ഗതാഗതം പൊലീസ്‌ നിയന്ത്രിക്കുന്നുണ്ട്‌.

11:44 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+