ഐഎഫ്‌ഡിപി വിഭാഗം പാര്‍ട്ടി വിട്ടേക്കും
കോട്ടയം: പിസി തോമസ് എംപി കോട്ടയത്ത് വിളിച്ചു ചേര്‍ത്ത കര്‍ഷക കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന കേരള കോണ്‍ഗ്രസ് ജെ നേതാവ് പി.ജെ ജോസഫിന്റെ വെളിപ്പെടുത്തലോടെ പാര്‍ട്ടിയില്‍ രൂപപ്പെട്ട അസ്വസ്ഥത പിളര്‍പ്പിലേക്കെത്തുമെന്ന് സൂചന.
നേരത്തെ പി സി തോമസിനൊപ്പം ഐഎഫ്‌ഡിപിയില്‍ ഉണ്ടായിരുന്ന വിഭാഗവും കര്‍ഷക സംഘടനയെന്ന് അവകാശപ്പെടുന്ന ഇന്‍ഫാമിലെ ചിലരും ചേര്‍ന്നാണ് ശനിയാഴ്‌ച യോഗം ചേരുന്നത്.
പാര്‍ട്ടി ചെയര്‍മാനായ പി.ജെ ജോസഫിനോട് ആലോചിയ്‌ക്കാതെയും പാര്‍ട്ടിയക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയും സ്വയം ചെയര്‍മാനായ കര്‍ഷക വേദി ഉണ്ടാക്കിയതും കണ്‍വെന്‍ഷന്‍ വിളിച്ചതുമെല്ലാം ബദല്‍ നീക്കമെന്ന നിലയ്‌ക്കാണ് ജോസഫ് വിഭാഗം കാണുന്നത്.
കണ്‍വെന്‍ഷനുമായി സഹകരിയ്‌ക്കരുതെന്ന് വെള്ളിയാഴ്‌ച ജോസഫ് വാര്ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനിടെ പാര്‍ട്ടിയിലെ പല പ്രമുഖരും ശനിയാഴ്‌ച നടക്കുന്ന യോഗത്തിന് പിന്തുണയുമായി രംഗത്തെത്തിയത് പാര്‍ട്ടിയ്‌ക്കുള്ളിലെ ഭിന്നതയാണ് പുറത്തു കൊണ്ടു വരുന്നത്.
തന്റെ അറിവോടെയല്ലാതെ നടക്കുന്ന യോഗത്തെ ജോസഫ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. യോഗം സംഘടപ്പിയ്‌ക്കുന്നത് താന്‍ കൂടി ഉള്‍പ്പെട്ടിട്ടാണെന്ന ധാരണ പരത്താന്‍ നീക്കം നടക്കുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിയ്‌ക്കേണ്ട കാര്യമില്ലെന്ന് ജോസഫ് പറഞ്ഞു.
അതെ സമയം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കുമെതിരെ ജയിക്കാന്‍ നീക്കിയ പൊതുവേദി തന്നെയാണ് കര്‍ഷക വേദിയിലൂടെ പി.സി തോമാസ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications