പട്ടാമ്പി കൂട്ടക്കൊല: റെജി സംശയരോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍
പട്ടാമ്പി: ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന റെജി കുമാര്‍ സംശയരോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നുമില്ലാതിരുന്ന റെജിയ്‌ക്ക് പക്ഷേ പണത്തോട് ആര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
റെജിയുടെയും ലിസിയുടെയും വിവാഹം പ്രേമവിവാഹമായിരുന്നു. റെജി അന്യജാതിയില്‍പ്പെട്ടയാളായിരുന്നതിനാല്‍ ലിസിയുടെ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ലിസി ആന്ധ്രയില്‍ നഴ്‌സിംഗിന് പഠിക്കുന്നതിനിടെ ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്.
ലിസി റെജിയുമായി പിണങ്ങി കുട്ടികള്‍ക്കൊപ്പം ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചിരുന്നുവത്രേ. റെജി തന്നെ സംശയിച്ചിരുന്നതായി ലിസി ബന്ധുക്കളോട് പറയുകയും ചെയ്‌തിരുന്നു.
അന്ധ്രയില്‍ താമസിച്ചിരുന്ന കാലത്ത് ലിസി ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിനോക്കിയിരുന്നു. എന്നാല്‍ സഹാധ്യാപകരുമായി ഇടപഴകുന്നത് ഇഷ്ടമല്ലാത്തതിനാല്‍ റെജി ലിസിയോട് ജോലി വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് റെജി കുടുംബത്തെയും കൊണ്ട് പാലായിലേയ്‌ക്ക് വന്നു.
തടിപ്പണിയെടുത്തും ഓട്ടോ ഓടിച്ചുമൊക്കെയായിരുന്നു ഇയാള്‍ കുടുംബം പുലര്‍ത്തിപ്പോന്നത്. ഇയാള്‍ കുടുംബത്തെയും കൊണ്ട് ഇടക്കിടെ വാടവീടുകള്‍മാറിത്താമസിച്ചത് സംശയരോഗത്തിന്റെ ഭാഗമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സിഐ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ നിന്നുള്ള അന്വേഷണ സംഘം പാലായിലും ബന്ധുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയിട്ടുണ്ട്. റെജിതന്നെയാണ് കൊലകള്‍ നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications