Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭനിരോധനം: പോപിന്‌ തുറന്ന കത്ത്‌

വത്തിക്കാന്‍: ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്ക്‌ സഭ കല്‌പിച്ചിട്ടുള്ള വിലക്ക്‌ പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ 50 ഓളം വിമത കത്തോലിക്കാ വിഭാഗങ്ങള്‍ പോപ്പ്‌ തുറന്ന കത്തെഴുതി.

ഇറ്റലിയിലെ പ്രമുഖ പത്രമായ കൊറിയര്‍ ഡെല്ലസോയില്‍ അരപേജ്‌ പരസ്യം നല്‌കിയാണ്‌ ഈ വിഷയം പോപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

പോപ്പ്‌ പോള്‍ ആറാമന്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവിന്റെ നാല്‌പതാം വര്‍ഷികത്തിലാണ്‌ വിവിധ കത്തോലിക്കാ വിഭാഗങ്ങള്‍ പോപ്പിന്‌ തുറന്ന കത്തെഴുതിയത്‌.

ഇതാദ്യമായണ്‌ പോപ്പിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനമുണ്ടാകുന്നത്‌. 1968ലാണ്‌ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ക്ക്‌ സഭ വിലക്കേര്‍പ്പെടുത്തിയത്‌.

ഈ ഉത്തരവ്‌ ലക്ഷക്കണക്കിന്‌ എയിഡ്‌സ്‌ ബാധിതര്‍ക്ക്‌ ദുരന്തം സമ്മാനിച്ചതായി പത്രത്തില്‍ നല്‌കിയ തുറന്ന കത്തില്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+