16കാരി ഏഴോളം ബാങ്ക് കൊള്ളയടിച്ചു
പാരീസ്: ഫ്രാന്‍സില്‍ ഒരു ബാങ്ക് മോഷണക്കേസില്‍ പിടിയിലായ 16 കാരി സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് കോടതിയധികൃതര്‍ വെളിപ്പെടുത്തി.
വെള്ളിയാഴ്‌ച പോലീസ് അറസ്‌റ്റു ചെയ്‌ത പെണ്‍കുട്ടിയെ പാരീസിലെ കോടതിയില്‍ ഹാജരാക്കുകയും പ്രോസിക്യൂഷന്റെ അഭ്യര്‍ഥന പ്രകാരം റിമാന്റിലയക്കുകയും ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇതിനകം ഏഴോളം ബാങ്ക് മോഷണക്കേസുകളില്‍ പ്രതിയാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ജൂലായ് ആദ്യ വാരം വാല്‍-ഡെ മറെനില്‍ നടന്ന ഒരു ബാങ്ക് മോഷണത്തിനിടെയാണ് പെണ്‍കുട്ടി പോലീസിന്റെ പിടിയിലായതെന്ന് പ്രോസിക്യൂട്ടര്‍ ഡോമനിക് ഗെയിലാര്‍ ഡോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications