Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പതാകക്കുമുകളില്‍ നഗ്നയായി ഇരുന്ന മോഡല്‍ വിവാദത്തില്‍

Leysi Suarezലിമ: ദേശീയ പതാകയെ നിന്ദിച്ച പെറു സ്വദേശിയായ മോഡല്‍ വിവാദത്തിലകപ്പെട്ടു. ലോകശ്രദ്ധയാകര്‍ഷിക്കാനായി ഒരു ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തതാണ്‌ മോഡലും നര്‍ത്തകിയുമായ ലെയ്‌സി സോറസിനെ കുഴപ്പത്തിലാക്കിയത്‌.

ഒരു ഫോട്ടോകൊണ്ട്‌ എന്താണിത്ര കുഴപ്പമുണ്ടാകാനെന്ന്‌ തോന്നിയേയ്‌ക്കാം. എന്നാല്‍ സോറെസ്‌ വെറുതെ ഒരു ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുകയായിരുന്നില്ല. കുതിരപ്പുറത്ത്‌ വിരിച്ച ദേശീയ പതാകയ്‌ക്കുമുകളില്‍ നഗ്നനയായി ഇരുന്നാണ്‌ സോറെസ്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌.

ചിത്രം ഒരു മാഗസിന്റെ മുഖചിത്രമായി വന്നകാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ്‌ ഇക്കാര്യം വിവാദമായത്‌. നാലുവര്‍ഷം വരെ തടവ്‌ ശിക്ഷലഭിച്ചേയ്‌ക്കാവുന്ന കാര്യമാണ്‌ സോറസ്‌ ചെയ്‌തിരിക്കുന്നത്‌.

എന്നാല്‍ ആദ്യം സോറസ്‌ ഈ വിവാദത്തെ വീറോടെയാണ്‌ നേരിട്ടത്‌. ദേശീയ പതാകയില്‍ നഗ്നയായി ഇരുന്നതില്‍ തെറ്റൊന്നുമില്ലെന്നും വീണ്ടുമിതാവര്‍ത്തിക്കുമെന്നാണ്‌ മോഡല്‍ ആദ്യം പറഞ്ഞത്‌. മാത്രവുമല്ല പെറുവിനെ താന്‍ അഗാധമായി സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹം തന്റെ ശരീരത്തിലൂടെയും ആത്മാവിലൂടെയും പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും പറഞ്ഞ്‌ സോറസ്‌ സ്വയം ന്യായീകരിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ സ്ഥിതി വഷളാവുമെന്ന്‌ തോന്നിയതുകൊണ്ടോ എന്തോ പിന്നീട്‌ സോറസ്‌ ഇക്കാര്യം തിരുത്തിപ്പറയുകയും തന്റെ ചെയ്‌തിയില്‍ മാപ്പുപറയുകയും ചെയ്‌തിട്ടുണ്ട്‌. എനിക്കിക്കാര്യത്തില്‍ ഒരു പങ്കുമില്ല. മാഗസിന്‍ അധികൃതര്‍ പറഞ്ഞതുപോലെ ഞാന്‍ ചെയ്‌തുവെന്ന്‌ മാത്രമേയുള്ളു. ഇതില്‍ ആയിരം തവണ മാപ്പുപറയാനും ഞാന്‍ തയ്യാറാണ്‌. ഈ അനുഭവം എന്നെ കൂടുതല്‍ പക്വതയുള്ളവളാക്കും- സോറസ്‌ പറഞ്ഞു.

എന്നാല്‍ സോറസിന്റെ ഏറ്റുപറച്ചിലൊന്നും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. പെറുവിലെ പ്രതിരോധമന്ത്രി അന്ദേരോ ഫ്‌ലോറസ്‌ ദേശീയ പതാകയെ അപമാനിച്ച സോറിസിന്റെ ചെയ്‌തിക്കെതിരെ നിയമനടപടിയ്‌ക്ക്‌ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+