ഒളിംപിക്‌സിന് തീവ്രവാദ ഭീഷണി
വാഷിങ്‌ടണ്‍: ആഗസ്റ്റ് എട്ടിന് തുടങ്ങുന്ന ബീജിംഗ് ഒളിംപിക്‌സിന് തീവ്രവാദ ഭീഷണി ഉയര്‍ത്തിക്കൊണ്ട് വീഡിയോ ടേപ്പ് പുറത്തുവന്നു.
തുര്‍ക്‌മെനിസ്ഥാന്‍ ഇസ്ലാമിക് പാര്‍ട്ടി എന്ന സംഘടയുടെ പേരിലാണ് ഒളിംപിക്‌സ് സമയത്ത് ബീജിംഗില്‍ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ടേപ്പ് പുറത്തുവന്നരിക്കുന്നത്.
ചൈനയില്‍ അടുത്തിടെ രണ്ടു ബസുകളിലായി നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കയിലെ ഇന്റല്‍ സെന്റര്‍ ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഒളിംപിക്‌സുമായി മുന്നോട്ടുപോകരുതെന്ന് പലതവണ ഈ സംഘടന ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവകവയ്‌ക്കാതെ ചൈന ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ പ്രത്യേകിച്ചും മുസ്ലിം കായികതാരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് സംഘടനാ തലവന്‍ കമാന്‍ഡര്‍ സെയ്‌ഫുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്. സംഘടനയുടെ പ്രവര്‍ത്തകര്‍ മുന്നൊരുക്കങ്ങള്‍ക്കായി ചൈനയില്‍ എത്തിയിട്ടുണ്ടെന്നും ടേപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications