പുരുഷമാതാവിന്റെയും കുഞ്ഞിന്റെയും ചിത്രം പ്രസിദ്ധീകരിച്ചു
ലണ്ടന്‍: ഗര്‍ഭം ധരിക്കുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ പുരുഷന്‍ തോമസ് ബീറ്റിയുടെയും കുട്ടിയുടെയും ചിത്രം അമേരിക്കയിലെ പീപ്പിള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. 300,000 ഡോളറിനാണത്രേ (12,647,999.95രൂപ) തോമസിന്റെയും കുഞ്ഞിന്റെയും ആദ്യ ചിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം പീപ്പിള്‍ മാഗസിന്‍ സ്വന്തമാക്കിയത്.
സൂസണ്‍ ജൂലിയറ്റ് എന്നാണ് തോമസും ഭാര്യയും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തോമസിന്റെ അമ്മയുടെ പേരാണ് സൂസണ്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെയാണ് ട്രേസി ലഗോണ്ടിനോ പുരുഷനായി മാറിയത്. തുടര്‍ന്ന് തോമസ് ബീറ്റിയെന്ന പേര് സ്വീകരിച്ചു. പിന്നീട് നാന്‍സിയെന്ന യുവതിയെ വിവാഹം ചെയ്‌തു.
ലിംഗമാറ്റശസ്‌ത്രക്രിയാ സമയത്ത് തോമസിന്റെ ശരീരത്തില്‍ നിന്നും ഗര്‍ഭപാത്രം നീക്കം ചെയ്‌തിരുന്നില്ല. അങ്ങനെയാണ് നാന്‍സിയ്‌ക്ക് ഗര്‍ഭധാരണം അസാധ്യമായതിനെത്തുടര്‍ന്ന് തോമസിന് ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞത്. കൃത്രിമ ബീജധാരണത്തിലൂടെയാണ് ഗര്‍ഭധാരണം നടന്നത്.
അമേരിക്കയിലെ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള മാഗസിനായ ദി അഡ്വക്കറ്റിന്റെ മാര്‍ച്ച് ലക്കത്തില്‍ ഗര്‍ഭകാല ശുശ്രൂഷയെക്കുറിച്ച് ഒരു അനുഭവക്കുറിപ്പെഴുതിയതോടെയാണ് തോമസിന്റെ ഗര്‍ഭത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. മൂന്നാഴ്‌ച മുമ്പാണ് ബെന്റ് ഓറിഗോണിലെ ആശുപത്രിയില്‍ മുപ്പത്തിനാലുകാരനായ തോമസ് സൂസണ് ജന്മം നല്‍കിയത്.
ഇപ്പോള്‍ ഈ പുരുഷ മാതാവ് പ്രസവശുശ്രൂഷകളുടെ തിരക്കിലാണ്. പ്രസവിച്ചത് തോമസാണെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്ന ചുമതല നാന്‍സിയ്‌ക്കാണ്. ഇന്‍ഡ്യൂസ്‌ഡ് ലാക്‌റ്റേഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications