ഝാര്‍ഖണ്ഡിലും സ്‌ഫോടനം 5 പേര്‍ക്ക് പരിക്ക്
ഗോഡ: ഝാര്‍ഖണ്ഡ് നഗരത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 5.15ന് ഒരു ബസ് സ്റ്റാന്‍ഡിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
ബാംഗ്ലൂരിലും അഹമ്മദാബാദിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ നടന്നതിന് ശേഷം ഝാര്‍ഖണ്ഡിലുണ്ടായ സ്‌ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്തിത്തിയിട്ടുണ്ട്.
വീര്യം കുറഞ്ഞ ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര സിങ് പറഞ്ഞു.












Click it and Unblock the Notifications