Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദ് സ്ഫോടന പരന്പര: മരണ സംഖ്യ ഉയരുന്നു

മരണ സംഖ്യ 45 ആയി ഉയര്‍ന്നു

അഹമ്മദാബാദ്‌ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. ആശുപത്രിയിലുണ്ടായ ബോബാക്രമണങ്ങളാണ്‌ മരണനിരക്ക്‌ കൂട്ടാനിടയാക്കിയത്‌.

ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ അവസാനം നടന്ന സ്‌ഫോടനങ്ങളില്‍ നേരത്തെയുണ്ടായ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ്‌ ഇവിടെയെത്തിയവരും ഇവരെ കൊണ്ടു വന്നവര്‍ക്കും പുറമെ ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാര്‍ക്കും ഉള്‍പ്പെട്ടുവെന്ന്‌ പോലീസ്‌ പറഞ്ഞു.

നഗരത്തിലുണ്ടായ പരമ്പര സ്‌ഫോടനങ്ങളെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌‌ ഒട്ടേറെ പേരെ കാണാതായതായും പരാതി ലഭിച്ചിട്ടുണ്ട്‌. ഇവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്‌.

12:45PM

കൂടുതല്‍ ബോംബുകള്‍ കണ്ടെടുത്തു

ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തിക്കൊണ്ട്‌ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുതിയ രണ്ട്‌ ബോംബുകള്‍ കൂടി പോലീസും ബോംബ്‌ സ്‌ക്വാഡ്‌ വിദഗ്‌ദ്ധരും ചേര്‍ന്ന്‌ കണ്ടെടുത്തു. അഹമ്മദാബാദിലെ രാമോലില്‍ നിന്നാണ്‌ ഒരു ബോംബ്‌ കണ്ടെടുത്തിരിയ്‌ക്കുന്നത്‌. കൂടുതല്‍ ബോംബുകള്‍ ഇനിയുമുണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ്‌ തെരച്ചില്‍ തുടരുകയാണ്‌. കണ്ടെടുത്ത ബോംബുകള്‍ വിജയകരമായി ബോംബ്‌ സ്‌ക്വാഡ്‌ വിദഗ്‌ദ്ധര്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്‌.
10:45 AM

ഇ-മെയില്‍ ഉറവിടം കണ്ടെത്തി

സ്‌ഫോടനം നടക്കുമെന്ന മുന്നറിയിപ്പുമായി മാധ്യമങ്ങള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ച ഇ-മെയില്‍ നന്ദേശത്തിന്റെ ഉറവിടം പോലീസ്‌ കണ്ടെത്തി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഒരു ഫ്‌ളാറ്റിലെ കമ്പ്യൂട്ടറില്‍ നിന്നാണ്‌ ഇ-മെയില്‍ അയച്ചിരിയ്‌ക്കുന്നത്‌.

ഐപി അഡ്രസ്സിന്റെ സഹായത്തോടെയാണ്‌ അന്വേഷണ സംഘം ഫ്‌ളാറ്റ്‌ കണ്ടെത്തിയത്‌. ഫ്‌ളാറ്റുടമകളെ ചോദ്യം ചെയ്‌തതില്‍ ഈ മുറി കഴിഞ്ഞ രണ്ടു മാസമായി വിദേശികള്‍ക്ക്‌ വാടകയ്‌ക്ക്‌ കൊടുത്തതായി പോലീസിന്‌ വിവരം ലഭിച്ചു. എന്നാല്‍ ഇവരുടെ പൗരത്വമോ മറ്റു കൂടുതല്‍ വിവരങ്ങളോ പോലീസിന്‌ ലഭിച്ചില്ല.

ഇ-മെയില്‍ സന്ദേശം അയക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജ്ജാഹീദ്ദിനുകള്‍ ഏറ്റെടുക്കുന്നുവെന്ന്‌ വ്യക്തമാക്കി കൊണ്ടാണ്‌ ഇവിടെ നിന്നും ഇ-മെയില്‍ സന്ദേശം അയച്ചിരുന്നത്‌.

ഗുജറാത്ത്‌ കലാപത്തിന്‌ പകരം ചോദിയ്‌ക്കുകയാണെന്നും സ്‌ഫോടനം ഉടന്‍ നടക്കുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്‌. വിദേശികള്‍ക്ക്‌ ഫ്‌ളാറ്റ്‌ വാടകയ്‌ക്കു കൊടുക്കുമ്പോള്‍ പാലിയ്‌ക്കേണ്ട നിയമങ്ങള്‍ ഫ്‌ളാറ്റുടമകള്‍ പാലിച്ചിട്ടില്ലെന്ന്‌ ആദ്യ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌.
10:20 AM

അഹമ്മദാബാദ്‌ സ്‌ഫോടനം: മരണം 38 ആയി

അഹമ്മദാബാദ്‌: രാജ്യത്തെ ഞെട്ടിച്ചു കൊണ്ട്‌ തുടര്‍ച്ചയായ രണ്ടാം ദിവസം നടന്ന ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌ഫോടന പരമ്പരിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. 105 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌.

വളരെ തന്ത്രപൂര്‍വം തയാറാക്കിയ സ്‌ഫോടന പരമ്പരകളാണ്‌ ശനിയാഴ്‌ച ഗുജറാത്ത്‌ തലസ്ഥാനമായ അഹമ്മദാബാദില്‍ അരങ്ങേറിയത്‌.

നഗരത്തെ വിറപ്പിച്ച 12 ഓളം സ്‌ഫോടനങ്ങളില്‍ പരിക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്‌, സിവില്‍ ആശുപത്രികളുടെ മുന്നിലും നടന്നിരുന്നു.

പരിക്കേറ്റവരെയും അവരെ കൊണ്ടു വന്ന രക്ഷാപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം വന്‍ ജനക്കൂട്ടം ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നു. ഇതാണ്‌ മരണ സംഖ്യ കുത്തനെ ഉയരാന്‍ കാരണം. എല്‍ജി ആശുപത്രിയ്‌ക്കു മുമ്പിലാണ്‌ അവസാന സ്‌ഫോടനം നടന്നത്‌.
9.55 AM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+