സ്‌ഫോടന പരമ്പര: കേരളത്തില്‍ ഉന്നതതല യോഗം ചേരുന്നു
തിരുവനന്തപുരം: ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉന്നതതല യോഗം വിളിച്ചു.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് യോഗം ചേരുക. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
സ്‌ഫോടനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തികളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും റെയില്‍വെ സ്‌റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications