പട്ടാമ്പി കൂട്ടക്കൊല: റെജി പിടിയില്‍
കോട്ടയം: കേരളത്തെ ഞെട്ടിച്ച പട്ടാമ്പി കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ഗാന്ധി നഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഭാര്യയെയും നാല് മക്കളെയും പല ദിവസങ്ങളിലായി കൊലപ്പെടുത്തുകയും അതില്‍ ഒരു മകളെ പീഡനത്തിനിരയാക്കുകയും ചെയ്‌തതിന് പിന്നില്‍ റെജി കുമാര്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലിസി കൊല്ലപ്പെട്ടത് ജൂലൈ എട്ടിനെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ലിസി ഒന്പതിന് വീട്ടിലേക്ക് പോയെന്നാണ് റെജി അയല്‍ക്കാരെ അറിയിച്ചിരുന്നത്.
വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ലിസി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയെന്നു റെജി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് അന്വേഷണം റെജിയിലേക്ക് തിരിയാന്‍ കാരണം. കഴിഞ്ഞ ചൊവ്വാഴ്ച വരെ ഇയാളെ വീടിനും പരിസരത്തും നാട്ടുകാര്‍ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് ക്ലബിലേക്ക് കൊണ്ടു പോയി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications