സിഡി സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അദ്വാനിയുടെ കത്ത്
ദില്ലി: വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതിനായി പണം നല്‌കിയത് സിഎന്‍എന്‍ ഐബിഎന്‍ ചിത്രീകരിച്ച സിഡി സംപ്രേക്ഷണം ചെയ്യാന്‍ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി സ്‌പീക്കര്‍ക്ക് കത്തു നല്‌കി.
വിവാദ ദൃശ്യങ്ങള്‍ പുറത്തു വിടാതിരിയ്‌ക്കുന്നത് പൊതു ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിയ്‌ക്കുന്നതിന് തുല്യമാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണം നീതി യുക്തമാകുന്നതിന് സിഡി സംപ്രേക്ഷണം ചെയ്യണം.
അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നതിനായി ബിജെപി എംപിമാരുടെ അറിവോടെയും സഹായത്തോടെയും ചിത്രീകരിച്ച സിഡി ചാനലിന്റെ സ്വകാര്യ സ്വത്തായി കാണാനാവില്ലെന്നും കത്തിലുണ്ട്.
സംഭവം അന്വേഷിയ്‌ക്കാനായി നിയമിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ വിശ്വാസ്യതയെയും അദ്വാനി ചോദ്യം ചെയ്‌തു.
രാജ്യത്തെ പിടിച്ചു കുലുക്കിയ ബോഫോഴ്‌സ് കോഴക്കേസ് അന്വേഷിച്ച സമിതിയുടെ പക്ഷപാതപരമായ നിലപാടുകള്‍ രാജ്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications