Get Updates
Get notified of breaking news, exclusive insights, and must-see stories!

13 വര്‍ഷത്തിനുള്ളില്‍ നിര്‍വ്വീര്യമാക്കിയത്‌ 300 ബോംബുകള്‍

Rakesh Yadavഅഹമ്മദാബാദ്‌: ജീവന്‍ പണയം വച്ചുകൊണ്ടാണ്‌ രാകേഷ്‌ യാദവ്‌ തന്റെ ജോലിചെയ്യുന്നത്‌. സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതവൃത്തിയ്‌ക്കായി ജോലിചെയ്യുമ്പോള്‍ രാകേഷ്‌ രക്ഷിക്കുന്നതാവട്ടെ കണക്കറ്റ ജീവനുകളാണ്‌.

ഏറ്റവും അവസാനം അഹമ്മദാബാദിനാണ്‌ രാകേഷിന്റെ സേവനം ലഭിച്ചത്‌. 49 ജീവനുകള്‍ കവര്‍ന്നെടുത്ത സ്‌ഫോടനത്തിന്‌ശേഷം ചവറ്റുകൂനകളിലും മറ്റുമായി കണ്ടെത്തിയ പൊട്ടാത്ത ബോംബുകള്‍ നിര്‍വ്വീര്യമാക്കിയത്‌ രാകേഷായിരുന്നു. പതിമൂന്ന്‌ വര്‍ഷമായി രാകേഷ്‌ ബോംബ്‌ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനിടെ 300 ബോംബുകളാണ്‌ ഇദ്ദേഹം നിര്‍വ്വീര്യമാക്കിയത്‌.

പൊലീസുകാരനായിരുന്ന പിതാവിന്റെ മരണത്തോടെ 1995ലാണ്‌ രാകേഷിന്‌ ഗുജറാത്ത്‌ പൊലീസില്‍ ജോലി ലഭിക്കുന്നത്‌. പിന്നാട്‌ ബോംബ്‌ ഡിസ്‌പോസല്‍ ഫോഴ്‌സിലേയ്‌ക്ക്‌ നിയമനം ലഭിച്ചപ്പോള്‍ ജോലി ഉപേക്ഷിക്കാനാണ്‌ രാകേഷിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞത്‌.

തീക്കളിയ്‌ക്ക്‌ സമമായ ഈ ജോലിയില്‍ രാകേഷ്‌ പ്രവേശിക്കുന്നതിനോട്‌ കുടുംബാംഗങ്ങള്‍ക്കൊന്നും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ സാഹസിക പ്രവൃത്തികളോട്‌ താല്‍പര്യമുണ്ടായിരുന്ന രാകേഷാകട്ടെ എല്ലാ അപേക്ഷകളെയും നിരാകരിച്ച്‌ ബോംബ്‌ ഡിസ്പോസല്‍ സ്‌ക്വാഡില്‍ ചേര്‍ന്നു.

ഇപ്പോള്‍ 37കാരനായ രാകേഷ്‌ ഗുജറാത്ത്‌ പൊലീസ്‌ ബോംബ്‌ ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ മേധാവിയാണ്‌. മൂന്നുറു ബോംബുകള്‍ നിര്‍വ്വീര്യമാക്കിയ അനുഭവമുള്ള രാകേഷിനെ സഹപ്രവര്‍ത്തകരെല്ലാം ഗുരുവായാണ്‌ കാണുന്നത്‌.

ജോലിയുടെ ദുര്‍ഘടമായ ഘട്ടങ്ങളിലെല്ലാം രാകേഷിനൊപ്പം കുടുംബത്തിന്റെ പ്രാര്‍ത്ഥനയുണ്ട്‌. ഇപ്പോള്‍ വീട്ടുകാര്‍ക്ക്‌ എന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട്‌. പഴയപോലെ പേടിയും ഉത്‌കണ്‌ഠയുമില്ല- രാകേഷ്‌ പറയുന്നു.

1998ല്‍ നടരാജ്‌ സിനിമാഹാളില്‍ സ്ഥാപിച്ചിരുന്ന സജീവമായ ബോംബ്‌ നിര്‍വ്വീര്യമാക്കിയതാണ്‌ രാകേഷിന്റെ ഓദ്യോഗികജീവിതത്തിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. പൊട്ടാറായ ബോംബ്‌ രാകേഷ്‌ നിഷ്‌പ്രയാസമാണ്‌ നിര്‍വ്വീര്യമാക്കിയത്‌. നൂറുകണക്കിനാളുകളുടെ ജീവനാണ്‌ അന്ന്‌ രക്ഷപ്പെട്ടത്‌. ഇതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ സര്‍ക്കാറില്‍ നിന്നും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+