മുകേഷ് അംബാനിയ്ക്കും വിലാസ് റാവു ദേശ്മുഖിനും ഇ-മെയില്‍ ഭീഷണി
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി വിലസാസ് റാവു ദേശ്‌മുഖിനും വ്യവസായ ഭീമന്‍ മുകേഷ് അംബാനിയ്‌ക്കും ഇ-മെയില്‍ ഭീഷണി. മുജ്ജാഹിദ്ദീനുകളെന്ന് അവകാശപ്പെട്ടാണ് ഇ-മെയില്‍ അയച്ചിരിയ്‌ക്കുന്നത്.
ഇ-മെയില്‍ ഭീഷണിയ്ക്കു പുറമെ അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇരുവരുടെയും നിലവിലുള്ള സുരക്ഷ അധികൃതര്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
14 പേജ് വരുന്ന ഇ-മെയില്‍ സന്ദേശത്തില്‍ സിമി, ലക്ഷ്‌കറി ഇ തൊയ്‌ബ എന്നീ സംഘടനകളെ നിരോധിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പരാമര്‍ശിയ്ക്കുന്നത് കൂടാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെയ്‌ക്കുന്നുവെന്നും ആരോപിച്ചിട്ടുണ്ട്.
ഈ പ്രവൃത്തികള്‍ക്കെല്ലാം കനത്ത തിരിച്ചടി നേരിടേണ്ടി വേണ്ടി വരും, 2006 ജൂലായ് 11ന് നടന്ന സ്‌ഫോടനങ്ങള്‍ ഇത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോയെന്ന വാചകവും ഭീഷണിയും സന്ദേശത്തിലുണ്ട്.
മുകേഷ് അംബാനിയ്‌ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമിയില്‍ വസതി നിര്‍മ്മിയ്‌ക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിയ്‌ക്കണമെന്ന മുന്നറിയിപ്പാണുള്ളത്. ഇല്ലെങ്കില്‍ ഒരിയ്‌ക്കലും മറക്കാത്ത ഓര്‍മ്മകള്‍ അത് സമ്മാനിയ്‌ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications