പുനെയില്‍ സ്‌ത്രീകള്‍ മുഖം മറച്ച് യാത്ര ചെയ്യുന്നതിന് വിലക്ക്
പുനെ: സ്‌ത്രീ യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങളില്‍ മുഖം മറച്ച് യാത്ര ചെയ്യന്നത് പുനെ പോലീസ് വിലക്കി.
പൊടി, വെയില്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് മുഖം മറയ്‌ക്കുന്നതെങ്കിലും ഇത് തീവ്രവാദികള്‍ മുതലെടുക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാല്‍ വിലക്കിനെതിരെ ഒട്ടേറെ സ്‌ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങളുള്ള നഗരങ്ങളിലൊന്നായ പുനെയില്‍ മലീനികരണം കൂടുതലാണെന്നും അതിനാലാണ് തങ്ങള്‍ മുഖം മറയ്‌ക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.
ഐടി ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളുമെല്ലാം ഓര്‍ക്കൂട്ട് പോലെയുള്ള കമ്മ്യൂണിറ്റികളിലൂടെയും ബ്ലോഗുകളിലൂടെയും പോലീസിനെതിരെ പ്രതിഷേധം പ്രകടിപ്പിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications