Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ്‌ നിര്‍വ്വീര്യമാക്കിയ മലയാളിക്ക്‌ ഒരു ലക്ഷം രൂപ സമ്മാനം

K Sukumarബാംഗ്ലൂര്‍: നഗരത്തിലെ ഫോറം മാളിന്‌ സമീപത്തുനിന്നും കണ്ടെത്തിയ ബോംബ്‌ സാഹസികമായി നിര്‍വ്വീര്യമാക്കിയ മലയാളി ഉദ്യോഗസ്ഥന്‍ സുകുമാറിന്‌ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്‌ യദ്യൂരപ്പ അറിയിച്ചു.

വ്യാഴാഴ്‌ച നഗരത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകള്‍ക്ക്‌ ശേഷം വെള്ളിയാഴ്‌ച രാവിലെയാണ്‌ ഫോറം മാളിന്‌ സമീപം കോറമംഗള റോഡില്‍ ചെടിച്ചട്ടിയില്‍ നിറച്ച സ്‌ഫോടക വസ്‌തു കണ്ടെത്തിയത്‌. ജീവന്‍ പണയം വച്ചാണ്‌ സുകുമാര്‍ ബോംബ്‌ നിര്‍വ്വീര്യമാക്കിയത്‌.

സ്‌ഫോടകവസ്‌തു ഒളിപ്പിച്ച പൂച്ചട്ടി കറുത്ത ബ്ലാങ്കറ്റുകൊണ്ട്‌ മുടിയശേഷം ഹെല്‍മറ്റിട്ട്‌ കമിഴ്‌ന്നുകിടന്നാണ്‌ സുകുമാര്‍ അതിലെ കേബിള്‍ നിര്‍വ്വീര്യമാക്കിയത്‌. ഈ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ നേരിട്ട്‌ പലതവണ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. സ്ഥലത്ത്‌ തടിച്ചുകൂടിയ ജനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ചാണ്‌ സുകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിച്ചത്‌. K Sukumar

ബോംബ്‌ നിര്‍വ്വീര്യമാക്കുന്ന ജോലി വിജയകരമായെന്ന്‌ സുകുമാര്‍ കൈ ഉയര്‍ത്തി കാണിച്ചപ്പോള്‍ കയ്യടികളും വിസിലുകളുമായി ജനക്കൂട്ടം സുകുമാറിന്‌ ഒരു ഹീറോ പരിവേഷമാണ്‌ നല്‍കിയത്‌. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ 1984 ബാച്ച്‌ ഉദ്യോഗസ്ഥനായ കെ സുകുമാര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ നഗരത്തിലെ ഇന്റലിജന്‍സ്‌ യൂണിറ്റിന്റെ ബോംബ്‌ സ്‌ക്വാഡിലെ ജീവനക്കാരനാണ്‌.

ഈ വസ്‌തു ബോംബാണെന്നറിയാതെ അതിന്‌ സമീപത്തുണ്ടായിരുന്ന ചെരുപ്പുകുത്തിയും കുടുംബവും ഒന്നുരണ്ടു തവണ ഇത്‌ നീക്കിവച്ചിരുന്നു. ഈ സമയത്ത്‌ ബോംബ്‌ പൊട്ടാതിരുന്നത്‌ വന്‍ ദുരന്തം ഒഴിവാക്കി. രണ്ടുദിവസം ബോംബിനടുത്ത്‌ ഇരുന്നാണ്‌ ശരവണനും ഭാര്യ സരിതയും ജോലി ചെയ്‌തത്‌. മാത്രമല്ല ഇവരുടെ മക്കള്‍ ബോംബ്‌ ഒളിപ്പിച്ചുവന്ന പൂച്ചട്ടികൊണ്ട്‌ കളിക്കുകയും ചെയ്‌തിരുന്നുവത്രേ.

വ്യാഴാഴ്‌ച സ്‌ഫോടനങ്ങള്‍ നടന്നശേഷവും ഇവര്‍ ഈ വസ്‌തുവെന്താണെന്നകാര്യം തിരിച്ചറിഞ്ഞില്ല. പിറ്റേന്ന്‌ വെള്ളിയാഴ്‌ചമാത്രമാണ്‌ ശരവണന്‍ ഇത്‌ ബോംബായിരിക്കാമെന്ന്‌ മനസ്സിലാക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തത്‌.
ന്നത തലയോഗം വിളിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+