കമല ഇന്റര്‍നാഷണല്‍ ഇല്ലാത്ത സ്ഥാപനം: കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ നിന്നും ലഭിച്ച കമ്മീഷന്‍ കൊണ്ട് സിംഗപ്പൂരില്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി വാങ്ങിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍.
സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തന്നെ ഇല്ലെന്ന് തെളിഞ്ഞതായി അസിസ്‌റ്റന്റ് സോളിസിറ്ററല്‍ ജനറല്‍ നല്‌കിയ സ്‌ത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
പിണറായി വിജയനും മന്ത്രിമാരായ തോമസ് ഐസക്ക്, എം.എ ബേബി എന്നിവര്‍ക്കെതിരെ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ നല്‌കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‌കിയിരിക്കുന്നത്.
നന്ദകുമാര്‍ ഉന്നയിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് നേരത്ത നല്‌കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിശദീകരണം.
പിണറായിയുടെ മകന്റെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് വിദേശ നികുതി വകുപ്പ് അന്വേഷിയ്‌ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications