കേരളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്‌ച മുതല്‍ ഒരാഴ്‌ചത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിനു നേരെയും സ്ഫോടന ഭീഷണിയുയര്‍ന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഒരാഴ്ചത്തേക്ക് അതീവ ജാഗ്രതാ പാലിയ്ക്കാന്‍ പോലീസ് തീരുമാനമെടുത്തത്.
കേരളമാണ് അടുത്ത ലക്ഷ്യമെന്ന് സൂചിപ്പിയ്‌ക്കുന്ന ഇ-മെയില്‍, ഫോണ്‍ ഭീഷണികളെ തുടര്‍ന്ന് ഞായറാഴ്‌ച സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഭീതിയിലാണ്ടിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖരുടെ സുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കുകുയും ചെയ്‌തിരുന്നു. നഗരങ്ങളില്‍ പതിവില്ലാതെ പോലീസ് സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് അവധി ദിവസമാഘോഷിയ്‌ക്കാന്‍ പുറത്തിറങ്ങിയ ജനക്കൂട്ടം പെട്ടെന്നു തന്നെ വീടുകളിലേക്ക് മടങ്ങി.
സംസ്ഥാനത്തെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ജലസംഭരണികള്‍ എന്നിവയ്‌ക്കെല്ലാം കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമോയെന്നുലോചിയ്‌ക്കാനുമായി തിങ്കളാഴ്‌ച ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications