ഭാര്യയോടുള്ള പ്രതികാരം കലാശിച്ചത് കൂട്ടക്കൊലയില്‍
പാലക്കാട്: ഭാര്യ ലിസിയോടുള്ള പ്രതികാരമാണ് കൂട്ടക്കൊലനടത്താന്‍ പട്ടാമ്പി കൊലക്കേസിലെ പ്രതി റെജികുമാറിനെ പ്രേരിപ്പിച്ചതെന്ന് പാലക്കാട് എസ്‌പി വിജയ് സാക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാര്യയെയും നാലുമക്കളെയും കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. മൂത്തമകള്‍ അമലുവിനെ പീഡിപ്പിച്ചതായുംറെജി സമ്മതിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിനിടെ റെജി കുമാറിനെ പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ ഹാജരാക്കി.
ലിസിയ്‌ക്ക് പരപുരുഷ ബന്ധമുള്ളതായി റെജിയ്‌ക്ക് സംശയമുണ്ടായികരുന്നുവത്രേ. ഇളയമകന്‍ തന്റേതല്ലെന്നും ഇയാള്‍ സംശയിച്ചിരുന്നു. ഇയാളെ തിങ്കളാഴ്‌ച വൈകീട്ട് പട്ടാമ്പി മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും.
വീടിനടുത്തുള്ള യുവതിയുമായി റെജികുമാറിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇതിനെ ഭാര്യ ചോദ്യം ചെയ്‌തിരുന്നു. കൊലപാതകം നടന്ന ദിവസം ഈ ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് രാത്രി 11 മണിയോടെ ഭാര്യയെ കഴിത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു.
ലിസിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീടിനുള്ളില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. പിറ്റേദിവസമാണ് സെപ്‌റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയത്. അമ്മ നാട്ടിലേയ്‌ക്ക് പോയെന്നാണ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇതിനടുത്ത ദിവസം അമല്‍, അമന്യ എന്നീ കുട്ടികളെ കൊലപ്പെടുത്തി. ഇവരുടെ മൃതദേഹങ്ങള്‍ പറമ്പില്‍ ഒളിപ്പിച്ചശേഷം അമലു, അമല്യ എന്നിവരെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകങ്ങള്‍ നടത്തിയശേഷം ഇരുപതാം തിയതി വരെ റെജി വീട്ടില്‍ താമസിച്ച് ജോലിചെയ്‌തു. അതിനിടെ അവിഹിത ബന്ധമുണ്ടായിരുന്ന സ്‌ത്രീയെ ഫോണില്‍ വിളിച്ച് വിവാഹത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്‌തു.
കൊലപാതക വാര്‍ത്ത അറിഞ്ഞതോടെ ഈ യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്ന് നിരാശനായി കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications