ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷ ശക്തമാക്കി
കൊച്ചി: കേരളത്തിലും ബോംബ് സ്‌ഫോടനങ്ങളുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് ഐടി കേന്ദ്രമായ ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷ കര്‍ശനമാക്കി.
ഇന്‍ഫോപാര്‍ക്കിന്റെ ഇന്‍ഹൗസ് സെക്യൂരിറ്റിക്കൊപ്പം പൊലീസ് സുരക്ഷയും ശക്തിമാക്കിയിട്ടുണ്ട്. വാഹനങ്ങളെല്ലാം കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കാമ്പസിനുള്ളിലേയ്‌ക്ക് കടത്തിവിടുന്നത്. പാര്‍ക്കിലേയ്‌ക്കുള്ള വഴിയില്‍ പൊലീസ് കാവലുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ഇന്‍ഫോപാര്‍ക്കിന്റെ ലോഗോയുള്ള വാഹനങ്ങളെ മാത്രമേ അകത്തേയ്‌ക്ക് പ്രവേശിപ്പിക്കുന്നുള്ളു. കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ കാമറകളും എല്ലാ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡും ബാഡ്‌ജുമെല്ലാം പരിശോധിക്കുന്നുണ്ട്.
ഇന്‍ഫോ പാര്‍ക്കിന്റെ തപസ്യ, വിസ്‌മയ കെട്ടിടങ്ങളിലായി 38 സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. എല്‍ ആന്റ് ടി, വിപ്രോ കാമ്പസുകള്‍ക്ക് പ്രത്യേകം സുരക്ഷാ സംവിധാനമുണ്ട്. എല്ലാം ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നൂറിലേറെ വരും.
സംസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടയതിനെത്തുടര്‍ന്ന് ഞായറാഴ്‌ചയും ഇവരെല്ലാം ജോലിയിലുണ്ടായിരുന്നു. ഇവര്‍ക്കുപുറമെ സ്വകാര്യ സുരക്ഷാ ഏജന്‍സികളും ഞായറാഴ്‌ച ഇന്‍ഫോ പാര്‍ക്കില്‍ കാവലുണ്ടായിരുന്നു.
ഭൂരിഭാഗം ഐടി കമ്പനികള്‍ക്കും ഞായറാഴ്‌ച അവധിയാണെങ്കിലും എസിഎസ് പോലുള്ള ചില കമ്പനികള്‍ ഞായറാഴ്‌ചയും പ്രവര്‍ത്തിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications