ചാന്ദ്ര ദൗത്യം: ഇന്ത്യ-അമേരിക്ക ധാരണ
സിലിക്കണ്‍വാലി: ചന്ദ്രനില്‍ പര്യവേഷണംനടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുള്‍പ്പടെയുള്ള ഏഴ് രാജ്യങ്ങള്‍ അമേരിക്കയുമായി ധാരണാപത്രം ഒപ്പു വെച്ചു.
നാസയുടെ ആംസ് റിസര്‍ച്ച് സെന്ററില്‍ വെച്ചാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്‌ചയുണ്ടാകും.
ഇന്ത്യയ്‌ക്കു പുറമെ ബ്രിട്ടന്‍, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പു വെച്ചിരിയ്‌ക്കുന്നത്.
ചാന്ദ്ര പര്യവേഷണത്തിനുള്ള പുതിയ പദ്ധതികളില്‍ ഭാഗഭാക്കാകുന്നതിനാണ് അമേരിക്കയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഇത് പ്രകാരം പര്യവേഷണങ്ങളുടെ ചെലവില്‍ ഒരു ഭാഗം നാസ വഹിയ്‌ക്കും.
പുതിയ കൂട്ടായ്‌മ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിയ്‌ക്കാന്‍ സഹായിക്കുമെന്ന് നാസ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ജയിംസ് ഗ്രീന്‍ പറഞ്ഞു.












Click it and Unblock the Notifications