സ്‌ഫോടനങ്ങള്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിയ്‌ക്കാന്‍: ബിജെപി
ദില്ലി: വിശ്വാസവോട്ടെടുപ്പിനോടനുബന്ധിച്ചുണ്ടായ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിയ്‌ക്കാനാണ് സ്‌ഫോടന പരമ്പരകളുടെ ഉദ്ദേശ്യമെന്ന് സംശയിക്കത്തക്ക സാഹചര്യങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു.
വിശ്വസവോട്ടെടുപ്പ് നടന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.
ആണവക്കരാറിനെ തുടര്‍ന്ന് ന്യൂനപക്ഷ സമൂഹങ്ങളിലുണ്ടായിരിക്കുന്ന എതിര്‍ വികാരത്തെ തിരിച്ചു വിടാനും ശ്രമമുണ്ടായതായി സംശിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി വക്താവ് സുക്ഷമ സ്വരാജ് പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം നീട്ടി വെയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ എതിര്‍ക്കും. എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പാര്‍ട്ടിയ്ക്ക് ഉദ്ദേശ്യമില്ല. കോഴ ടേപ്പുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കണമെന്നും സമ്മേളനം നീട്ടി വെയ്‌ക്കുന്നതിലൂടെ അന്വേഷണം വൈകിയ്‌ക്കാനാണ് ശ്രമമെന്നും അവര്‍ ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications