നാദാപുരത്ത് ബോംബ് ഭീഷണി: ഫോണ്‍ വിളി പാക്കിസ്‌താനില്‍ നിന്ന്
നാദാപുരം: നാദാപുരം ബസ് സ്റ്റാന്‍ഡില്‍ ബേംബ് സ്‌ഫോടനം നടക്കുമെന്ന് സൂചിപ്പിച്ച് വന്ന ഫോണ്‍ പാക്കിസ്‌താനില്‍ നിന്നണെന്ന് വടകര എസ്‌പി നടരാജന്‍ അറിയിച്ചു.
ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും നാദാപുരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തെരച്ചിലില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ അഹമ്മദാബാദില്‍ ബോംബ് സ്‌ഫോടനം നടന്ന ദിവസം തൃപ്പൂണിത്തുറയില്‍ നിന്ന് പാക്കിസ്‌താനിലേക്ക് വിളിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു.
കൊച്ചിയിലെ വ്യാപാരിയായ രാജഗോപാലാണ് പാക്കിസ്‌താനിലേക്ക് ഫോണ്‍ ചെയ്‌തത്. ഇതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പോലീസ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications