Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പി.സി തോമസിനൊപ്പം

തൊടുപുഴ: കേരള കോണ്‍ഗ്രസ്‌-ജെയിലെ ഭിന്നിപ്പില്‍ പി.സി തോമസിനൊപ്പം നില്‌ക്കാന്‍ സിപിഎം തീരുമാനമെടുത്തതോടെ രണ്ടു പതിറ്റാണ്ടിലേക്കടുക്കുന്ന ജോസഫിന്റെ ഇടതുമുന്നണി ബന്ധം തകര്‍ച്ചയിലേക്ക്‌ നീങ്ങുന്നു.

കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയതുമായി ബന്ധപ്പെട്ടാണ്‌ കോണ്‍ഗ്രസ്‌ ജെയില്‍ ഇപ്പോഴുള്ള പ്രതിസന്ധി ആരംഭിച്ചത്‌.

വിശ്വാസവോട്ടില്‍ കോണ്‍ഗ്രസിനൊപ്പം നില്‌ക്കണമെന്നായിരുന്നു ജോസഫിന്റെയും ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എംപിയുടെയും നിലപാട്‌. എന്നാല്‍ ഇടതു മുന്നണിയ്‌ക്കൊപ്പം ഉറച്ചു നില്‌ക്കണമെന്നായിരുന്നു തോമസിന്റെ വാദം. ഇല്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന തോമസിന്റെ ഭീഷണി കണക്കിലെടുത്ത്‌ ജോസഫ്‌ ഗ്രൂപ്പ്‌ വിശ്വാസ വോട്ടില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം നില്‌ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പി.സി തോമസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക സമ്മേളനത്തെ ജോസഫ്‌ പരസ്യമായി എതിര്‍ത്തതോടെ പാര്‍ട്ടിയ്‌ക്കുള്ളിലെ ഭിന്നത രൂക്ഷമായി. എല്‍ഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കരുതെന്ന്‌ ജോസഫ്‌ ഫോണില്‍ തോമസിനോട്‌ ആവശ്യപ്പെട്ടെങ്കിലും തോമസ്‌ അതിന്‌ തയാറായില്ല.

തോമസിനെ യോഗത്തില്‍ പങ്കെടുപ്പിയ്‌ക്കരുതെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‌ ജോസഫ്‌ കത്തു നല്‌കിയിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ തോമസിന്‌ സിപിഎം നിര്‍ദേശം നല്‌കുകയായിരുന്നു.

ജോസഫ്‌ ഗ്രൂപ്പിനുള്ളിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടി തന്നെ തീര്‍ക്കണമെന്ന നിലപാടാണ്‌ എല്‍ഡിഎഫ്‌ യോഗം മുന്നോട്ട്‌ വെച്ചിരിയ്‌ക്കുന്നത്‌.

പാര്‍ട്ടിയ്‌ക്കുള്ളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അത്‌ പറഞ്ഞു തീര്‍ക്കുമെന്നുമാണ്‌‌ പി.ജെ ജോസഫ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞെങ്കിലും വരും നാളുകളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാന്‍ തന്നെയാണ്‌ സാധ്യത.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+