കുട്ടികള്‍ക്കായി 400 രൂപയുടെ ലാപ്‌ടോപ്
ദില്ലി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനു പിന്നാലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് നിര്‍മ്മിയ്‌ക്കാനും ഇന്ത്യയൊരുങ്ങുന്നു.
ചെലവ് കുറഞ്ഞ ലാപ്‌ടോപ് നിര്‍മ്മിയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മാനവശേഷി വികസനമന്ത്രി സഹമന്ത്രി പുരന്ദരേശ്വരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി നിര്‍മ്മിയ്‌ക്കുന്ന ഈ ലാപ്‌ടോപിന്റെ വില വെറും 10 യുഎസ് ഡോളറായിരിക്കുമെന്നും (400 രൂപ) മന്ത്രി പറഞ്ഞു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും മദ്രാസ് ഐഐടിയിലുമാണ് ചെലവ് കുറഞ്ഞ ലാപ്‌ടോപ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷങ്ങള്‍ നടക്കുന്നത്.
ഐടി സംരഭകരുടെ അന്താരാഷ്ട്ര സമ്മേളനമായ ഇ-ഇന്ത്യ 2008 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തിന് വിവര സാങ്കേതിക വിദ്യ വളരെ അത്യാവശ്യമാണെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‌കുന്നതിനുമാണിത്.
നിലവില്‍ അമേരിക്കയിലെ മസാച്ചുസെറ്റിലെ എന്‍ജിഒ സംഘടനയായ എക്‌സോ വില്‌ക്കുന്ന ലാപ്‌ടോപാണ് ലോകത്തേറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പെന്ന പദവിയുള്ളത്. ഓരോ കുട്ടിയ്‌ക്കും ഓരോ ലാപ്‌ടോപ് എന്ന ലക്ഷ്യവുമായി ഇവര്‍ വില്‌ക്കുന്ന ലാപ്‌ടോപിന് 188 യുഎസ് ഡോളറാണ് വില.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications