ഐടി കന്പനികള്‍ക്ക് ലാഭ നഷ്ടമെന്ന് സര്‍വെ
ബാംഗ്ലൂര്‍: രാജ്യത്തെ 20 പ്രമുഖ ഐടി കമ്പനികളുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം സാരമായ കുറവ് വന്നെന്ന് സര്‍വെ.
മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് 2007-08 വര്‍ഷത്തില്‍ കമ്പനികള്‍ക്ക് ലാഭനഷ്ടം നേരിട്ടതെന്നും സൈബര്‍ മീഡിയ ഡാറ്റക്വസ്റ്റ് നടത്തിയ പഠനത്തിലുണ്ട്.
2006-07 വര്‍ഷത്തില്‍ 41 ശതമാനം വളര്‍ച്ച ഇന്ത്യയിലെ 20 ഐടി കമ്പനികള്‍ 2007-08 ആയപ്പോഴേക്കും 29 ശതമാനമായാണ് കുറഞ്ഞത്. രൂപയുടെ മൂല്യ വര്‍ദ്ധന, സാമ്പത്തിക മാന്ദ്യം, ആഗോള വ്യാപകമായി പുറം ജോലിക്കരാറുകളിലുണ്ടായ കുറവ് എന്നിവായണ് ഐടി കമ്പനികള്‍ക്ക് തിരിച്ചടിയായത്.
മുന്‍ നിരയിലെ 20 കമ്പനികളിലെ ആദ്യ ഏഴു സ്ഥാനക്കാര്‍ക്ക് മാറ്റമുണ്ടായിട്ടില്ല. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌പി ഇന്ത്യ, ഐബിഎം ഇന്ത്യ, ഇന്‍ഗ്രാം മൈക്രോ, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് എന്നിവയാണ് ആദ്യ ഏഴു സ്ഥാനങ്ങളില്‍ തുടരുന്നത്.
വളര്‍ച്ചാക്കുറവ് രേഖപ്പെടുത്തിയ കമ്പനികളുടെ എണ്ണം മൂന്നില്‍ നിന്ന് 14 ആയി വര്‍ദ്ധിച്ചെന്നും സര്‍വെയിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications