Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരഞ്‌ജീവിയുടെ പാര്‍ട്ടി ആഗസ്റ്റ്‌ മൂന്നാം വാരം

Chiranjeeviഹൈദരാബാദ്‌: തെലുങ്ക്‌ സൂപ്പര്‍ താരം ചിരഞ്‌ജീവിയുടെ പാര്‍ട്ടി ആഗസ്റ്റ്‌ മൂന്നാംവാരം നിലവില്‍ വരും. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ ചിരഞ്‌ജീവി ഇക്കാര്യം വ്യക്തമാക്കിയത്‌.

ചിരഞ്‌ജീവി പാര്‍ട്ടി രൂപീകരിക്കുന്നതുസംബന്ധിച്ച ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നേരിട്ട്‌ പ്രതികരിക്കുന്നത്‌ ഇതാദ്യമായാണ്‌. ഇദ്ദേഹത്തിന്റെ അനുയായികളും ബന്ധുക്കളുമാണ്‌‌ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധമായ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നത്‌.

ആഗസ്റ്റ്‌ മൂന്നാം വാരം എന്നുപറയുന്നുണ്ടെങ്കിലും കൃത്യമായ തിയതി ചിരഞ്‌ജീവി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ്‌ 22ന്‌ പാര്‍ട്ടിയുടെ രംഗപ്രവേശനമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. താമസിയാതെതന്നെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത്‌ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ചിരഞ്‌ജീവി അറിയിച്ചിട്ടുണ്ട്‌.

പാര്‍ട്ടിയുടെ ആദ്യ പൊതുയോഗം തിരുപ്പതിയില്‍വച്ചായിരിക്കും നടക്കുകയെന്നും പാര്‍ട്ടിയില്‍ യുവാക്കള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട്‌ ചിരഞ്‌ജീവിയുടെ ബന്ധുവും യുവതാരവുമായ അല്ലു അര്‍ജുനും മറ്റ്‌ ചിലരും ചേര്‍ന്ന്‌ ഏതാനും ആഴ്‌ചകളായി ട്രേഡ്‌ യൂണിയനുകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍,. സ്‌ത്രീസംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ തകൃതിയായ ചര്‍ച്ചകളും യോഗങ്ങളും മറ്റും നടത്തിവരുന്നുണ്ട്‌.

അമ്പത്തിമൂന്നുകാരനായ ചിരഞ്‌ജീവി ഇരുപത്‌ വര്‍ഷത്തോളമായി തെലുങ്ക്‌ ചലച്ചിത്രലോകത്തെ ശക്തമായ സാന്നിധ്യമാണ്‌. വന്‍തുക പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏതാനും നടന്മാരില്‍ ഒരാളാണിദ്ദേഹം. ആന്ധ്രയിലങ്ങോളമിങ്ങോളം ചിരഞ്‌ജീവിയുടെ ആരാധകരുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+