പിഎഫ് നിധി സ്വകാര്യ മേഖലക്ക്: തീരുമാനം പിന്‍വലിയ്‌ക്കണമെന്ന് സിപിഎം
ദില്ലി: രാജ്യത്തെ നാല് കോടിയോളം വരുന്ന തൊഴിലാളികളുടെ ഏക നിക്ഷേപമായ പ്രോവിഡന്റ് ഫണ്ട് മൂന്ന് വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് വിട്ടു കൊടുത്ത നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിയ്‌ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികള്‍ കോടിക്കണക്കിന് വരുന്ന തുക കൊണ്ട് ലാഭമുണ്ടക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഇതു കൊണ്ട് വരുമാനമുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും സിപിഎം പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
തെഴിലാളികളുടെ പിഎഫ് തുക കൈകാര്യം ചെയ്യുന്നതിന് എച്ച്‌എസ്‌ബിസി, ഐസിഐസി പ്രൂഡന്‍ഷ്യല്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നീ കമ്പനികളെ ചൊവ്വാഴ്‌ച ചേര്‍ന്ന പിഎഫ് ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
യോഗത്തില്‍ പിഎഫ് തുകയുടെ പലിശ നിരക്ക് ഉയര്‍ത്തണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം പരിഗണിച്ചില്ലെന്നും പ്രസ്‌താവനയിലുണ്ട്.
യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ട്രേഡ് യൂണിയന്‍ പ്രതിനിധകളും പുതിയ പരിഷ്‌ക്കാരത്തെ എതിര്‍ത്തിട്ടും ജനാധിപത്യ വിരുദ്ധമായ വഴിയിലൂടെയാണ് യോഗം തീരുമാനമെടുത്തത്.
റിലയന്‍സ് ക്യാപിറ്റലിനെ ലിസ്റ്റില്‍ തിരുകിക്കയറ്റിയത് വിശ്വാസവോട്ടില്‍ സഹായിച്ചതിന് പ്രത്യുപകരമായിട്ടാണെന്നും സിപിഎം ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications