സോമനാഥിന്റെ പുറത്താക്കല്‍: സിപിഎം 10 ലക്ഷം കത്തയയ്ക്കും
ദില്ലി: ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ സംഭവം വിശദീകരിയ്‌ക്കുന്നതിനായി ഒരോ പാര്‍ട്ടി അംഗത്തിനും കത്തെഴുതാന്‍ സിപിഎം ഒരുങ്ങുന്നു.
തിങ്കളാഴ്‌ച ഒരു ചാനല്‍ അഭിമുഖത്തിനിടെ പിബി അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വെളപ്പെടുത്തിയത്. പറഞ്ഞ കാര്യം നടപ്പാക്കുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ചേറ്റവും ബൃഹത്തായ കത്തെഴുതല്‍ യജ്ഞനങ്ങളിലൊന്നായി അത് മാറിയേക്കും.
കത്തെഴുതല്‍ യ്‌ജ്ഞം പൂര്‍ത്തിയാക്കാനായി ഏതാണ്ട് പത്ത് ലക്ഷത്തോളം കത്തുകള്‍ പാര്‍ട്ടിയ്‌ക്ക് അയക്കേണ്ടി വരും. അവസാനം നടന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ കണക്ക് പ്രകാരം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 982155 ആണ്.
കേരളത്തിലും പശ്ചിമ ബംഗാളിലുമിത് മൂന്ന് ലക്ഷത്തിലേറെ വരും. സിപിഎമ്മില്‍ നിന്ന് മുമ്പ് പല പ്രമുഖരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ സംഭവം പാര്‍ട്ടിയ്‌ക്കുള്ളില്‍ പശ്ചിമ ബംഗാള്‍ ഘടകത്തിലെങ്കിലും നേരിയ തോതില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സംഭവത്തെ വിശദീകരിച്ചു കൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്ക് കത്തയക്കാന്‍ നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗം ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശമുണ്ടായത്. ബംഗാളില്‍ പാര്‍ട്ടിയുടെ 26000 ശാഖകള്‍ വഴിയായിരിക്കും കത്തുകള്‍ വിതരണം ചെയ്യുക.












Click it and Unblock the Notifications