Get Updates
Get notified of breaking news, exclusive insights, and must-see stories!

സേതുസമുദ്രം: പാത മാറ്റം പഠിയ്‌ക്കാന്‍ കമ്മിറ്റി

BRIDGE OF CONTENTION: Nobel laureate RK Pachauri will head the panel on Sethu project. ദില്ലി: സേതു സമുദ്രം പദ്ധതി നടപ്പാക്കുമ്പോള്‍ രാമസേതുവിന്‌ കേടുപാടുണ്ടാകാതിരിയ്‌ക്കാന്‍ പുതിയ പാത കണ്ടെത്താന്‍ ശ്രമിയ്‌ക്കാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരിന്‌ വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ ഫാലി എസ്‌ നരിമാനാണ്‌ കോടതിയ്‌ക്ക്‌ ഈ ഉറപ്പ്‌ നല്‌കിയത്‌.

രാമസേതുവിന്‌ കോട്ടം തട്ടാതെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന്‌ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. രാമസേതുവിനെ തകര്‍ത്താല്‍ അത്‌ മതവികാരത്തെ ഇളക്കിവിടുന്നതിനിടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ പാത കണ്ടെത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്‌. നോബല്‍ സമ്മാന ജേതാവ്‌ ആര്‍.കെ പച്ചൗരിയുടെ അധ്യക്ഷതയിലൂള്ള സംഘമാണ്‌ പുതിയ പാത കണ്ടെത്തുന്നതിനുള്ള പഠനം നടത്തുക.

എന്നാല്‍ പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാന്‍ പ്രത്യേക സമയ പരിധിയൊന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. രാമസേതുവിനെ ദേശീയ സ്‌മാരകമായി പ്രഖ്യാപിയ്‌ക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+